പോണ്‍സ്റ്റാറിനെ നായികയാക്കിയത് വെറുതെയായില്ല; രാം ഗോപാല്‍ വര്‍മയുടെ ചിത്രം കാണാന്‍ ഇന്റര്‍നെറ്റില്‍ തിക്കുംതിരക്കും

മുംബൈ: രാം ഗോപാല്‍ വര്‍മയുടെ ചിത്രം ‘ഗോഡ് സെക്‌സ് ആന്റ് ട്രൂത്ത്’ കാണാന്‍ ഇന്റര്‍നെറ്റില്‍ തിരക്ക്. അമേരിക്കന്‍ പോണ്‍സ്റ്റാര്‍ മിയ മാല്‍ക്കോവയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയത്. ലക്ഷക്കണക്കിന് ആളുകള്‍ സിനിമ കാണാന്‍ ഇന്റര്‍നെറ്റിലെത്തിയതോടെ സെര്‍വര്‍ ഡൗണായി. ലക്ഷകണക്കിന് ആള്‍ക്കാരാണ് നെറ്റില്‍ റിലീസായ ഉടനെ സിനിമ കാണാന്‍ എത്തിയത്. സെര്‍വര്‍ ക്രാഷ് ആയതിനാല്‍ പലര്‍ക്കും ചിത്രം കാണാന്‍ കഴിയുന്നില്ലെന്ന വ്യാപക പരാതി ഉയര്‍ന്നു. എന്നാല്‍ സൈറ്റ് ഉടന്‍ ലഭ്യമാകുമെന്ന് ട്വീറ്റ് ചെയ്ത് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ രംഗത്തെത്തി.

അതേസമയം ചിത്രത്തിനെതിരെ വനിതാ മോര്‍ച്ച പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഗോഡ് ആന്റ് സെക്‌സ് അശ്ലീല ചിത്രമാണെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തക ദേവിയുടെ പരാതിയില്‍ രാം ഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ ഹൈദരബാദ് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന വെല്ലുവിളികള്‍ക്ക് മറുപടിയെന്നോണം പ്രഖ്യാപിച്ചിരുന്ന ദിവസം തന്നെ രാം ഗോപാല്‍ വര്‍മ്മ ചിത്രം ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തു. അശ്ലീലമായ രീതിയില്‍ ലൈംഗികതയെ അവതരിപ്പിക്കാനല്ല താന്‍ ഇങ്ങനെയൊരു ചിത്രമെടുത്തതെന്നാണ് ഇദ്ദേഹം പറയുന്നത്. സ്ത്രീശരീരത്തിന്റെ സൗന്ദര്യവും മൂല്യങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. മിയ മാല്‍ക്കോവയുടെ നഗ്‌നതയെ ഏറ്റവും സൗന്ദര്യാത്മകവും പരിശുദ്ധവുമായി അവതരിപ്പിക്കുക എന്നതാണ് ഈ സിനിമയിലൂടെ താന്‍ ലക്ഷ്യമിടുന്നതെന്നും ഇദ്ദേഹം പറഞ്ഞു. അതേസമയം സണ്ണി ലിയോണിന് ശേഷം ഒരു ഇന്ത്യന്‍ ഫീച്ചര്‍ സിനിമയില്‍ വേഷമിടുന്ന രണ്ടാമത്തെ പോണ്‍താരമാണ് മിയ.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here