പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഗള്‍ഫില്‍ തിരമാലകള്‍ 11 അടി ഉയരത്തില്‍ ആഞ്ഞടിക്കും,ശക്തമായി കാറ്റുവീശും

ദുബായ് : അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ ശക്തമായ കടല്‍ക്ഷോഭവും കാറ്റുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരമാലകള്‍ 11 അടി വരെ ഉയരത്തില്‍ ആഞ്ഞടിച്ചേക്കാം.വ്യാഴാഴ്ച വൈകീട്ട് വരെ ഒമാന്‍ കടലിന് സമീപമായിരിക്കും ഇത് ഏറ്റവും രൂക്ഷമായ തോതിലുണ്ടാവുക. അതിനാല്‍ വ്യാഴാഴ്ച വൈകീട്ടുവരെ ആരും കടലില്‍ ഇറങ്ങരുതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.വടക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നത് മൂലമാണ് കടല്‍ പ്രക്ഷുബ്ധമാവുക. യുഎഇയുടെ പല മേഖലകളിലും ബുധനാഴ്ച രാവില മുതല്‍ ചാറ്റല്‍ മഴ അനുഭവപ്പെട്ടിരുന്നു.കൂടാതെ കഴിഞ്ഞരാത്രിയിലും പുലര്‍ച്ചെയും കനത്ത മൂടല്‍ മഞ്ഞുമുണ്ടായിരുന്നു. യുഎഇയില്‍ തുടര്‍ന്നും കനത്ത മൂടല്‍ മഞ്ഞിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. വാഹനയാത്രികള്‍ ഇക്കാര്യത്തില്‍ ബോധവാന്‍മാരായിരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പരാമര്‍ശിക്കുന്നു.രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ മഴ ശക്തിപ്പെടുമെന്നും അതേസമയം പലഭാഗങ്ങളിലും ഹ്യുമിഡിറ്റി വര്‍ധിച്ചേക്കുമെന്നും അറിയിപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here