മോദിയെ വീണ്ടും ട്രോളി പ്രകാശ് രാജ്

ബംഗലൂരു :വിശ്വാസ വോട്ടെടുപ്പിന് പോലും തുനിയാതെ, അധികാരം നഷ്ടപ്പെട്ട ബിജെപിയെ ട്രോളി നടന്‍ പ്രകാശ് രാജ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രകാശ് രാജ് പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ പരിഹാസം നിറഞ്ഞ വാക്കുകളുമായി രംഗത്തെത്തിയത്. നേരത്തേയും സംഘ പരിവാര്‍ വിരുദ്ധ പോസ്റ്റുകളാലും നിലപാടുകളാലും ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് പ്രകാശ് രാജ്.

ഇതിന്റെ പേരില്‍ നിരവധി തവണ സംഘ പരിവാര്‍ അനുകൂലികളുടെ വക സമൂഹ മാധ്യമങ്ങളില്‍ ഏറെ വിമര്‍ശനങ്ങളും ഇദ്ദേഹത്തിന് ഏല്‍ക്കേണ്ടി വന്നിരുന്നു. പ്രത്യേകിച്ചും യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് തൊട്ടു പിന്നാലെ നിരവധി ട്രോളുകളാണ് പ്രകാശ് രാജിനെ കളിയാക്കി കൊണ്ട് ബിജെപി അനുകൂലികള്‍ സമൂഹ മാധ്യമങ്ങളില്‍ നിറച്ചത്. എന്നാല്‍ കളി മാറി മറഞ്ഞ് തനിക്ക് ഒരു അവസരം വന്നു ചേര്‍ന്നപ്പോള്‍ ഈ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്ക് പലിശയടക്കം തിരിച്ച് കൊടുത്തിരിക്കുകയാണ് പ്രകാശ് രാജ്.

കര്‍ണ്ണാടക കാവിയണിയാന്‍ പോകുന്നില്ല, വര്‍ണ്ണശമ്പളമായി തന്നെ തുടരും കളി തുടങ്ങും മുന്‍പേ അവസാനിച്ചു, 56 കാരന്‍ 55 മണിക്കൂര്‍ വരെ പിടിച്ച് നില്‍ക്കാനായില്ല, തമാശകള്‍ക്ക് അപ്പുറം ഇത്തരത്തിലുള്ള സ്ഫുടതയിലാത്ത രാഷ്ട്രീയ നീക്കങ്ങള്‍ ഇനിയും കടന്നു വന്നേക്കാം, അതിനായി ഒരുങ്ങിയിരിക്കുക, എന്നും ജനങ്ങള്‍ക്കൊപ്പം ഉണ്ടാകും എന്ന് പറഞ്ഞാണ് പ്രകാശ് രാജിന്റെ ട്വീറ്റ് അവസാനിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഈ ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായി.

LEAVE A REPLY

Please enter your comment!
Please enter your name here