പ്രവാസിയെ ഭാര്യ ഉപേക്ഷിച്ചു

അഞ്ചല്‍: ഇരുപത് വര്‍ഷത്തിലധികം കാലം ഗള്‍ഫില്‍ ജോലി ചെയ്തയാള്‍ രോഗിയായി തിരിച്ചെത്തിയപ്പോള്‍ ഭാര്യ ഉപേക്ഷിച്ചു. അറയ്ക്കല്‍ വടക്കതില്‍ വീട്ടില്‍ സുധീന്ദ്ര(55)നെയാണ് ഭാര്യ പെരുവഴിയില്‍ ഉപേക്ഷിച്ചത്. ഗള്‍ഫിലായിരുന്ന സമയം ഭാര്യ നാട്ടിലുണ്ടായിരുന്ന 25 സെന്റ് സ്ഥലവും വീടും വില്‍ക്കുകയും സമ്പാദ്യമായ ലക്ഷങ്ങള്‍ കൈക്കലാക്കുകയും ചെയ്തതായി സുധീന്ദ്രന്‍ പറയുന്നു.

അടുത്തിടെ ഹൃദയസംബന്ധമായ അസുഖവും സ്‌ട്രോക്കും പിടിപ്പെട്ടതോടെ സുധീന്ദ്രന്റെ സംസാരശേഷി നഷ്ടപ്പെട്ടു. സുധീന്ദ്രനെ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് ഓട്ടോയില്‍ കയറ്റി തടിക്കാടുള്ള ഒരു ബന്ധുവിടിനു സമീപം ഇറക്കിവിട്ടു. നാട്ടുകാര്‍ ഇടപെട്ട് ഇയാളെ അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.

എസ്.ഐ പി.എസ് രാജേഷ് സുധീന്ദ്രന്റെ ഭാര്യ അജിതകുമാരിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഇയാളെ കൂടെ വിടുകയുംചെയ്തു. എന്നാല്‍ വീണ്ടും ഓട്ടോയില്‍ കയറ്റി വഴിയില്‍ ഇറക്കിവിടാന്‍ ശ്രമിച്ചു. ഇതിനെ എതിര്‍ത്ത ഓട്ടോ ഡ്രൈവറും നാട്ടുകാരും ചേര്‍ന്ന് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. സുധീന്ദ്രന്‍ ഇപ്പോള്‍ ഗാന്ധിഭവനിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here