കൃഷിപ്പാടത്തില്‍ വെച്ച് യുവതി പ്രസവിച്ചു

ഡിന്ദോരി :ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം 24 വയസ്സുകാരിയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത് തുറസ്സായ കൃഷിപ്പാടത്തില്‍. മധ്യപ്രദേശിലെ ഡിന്ദോരി സ്വദേശിനിയായ സമരാവതി ദേവിക്കാണ് ഈ ദുരനുഭവം നേരിട്ടത്.

പുലര്‍ച്ചെ 3 മണിയോട് കൂടിയാണ് പ്രസവ വേദനയെ തുടര്‍ന്ന് ബന്ധുക്കള്‍ യുവതിയെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. യുവതി എട്ട് മാസം ഗര്‍ഭിണിയായിരുന്നു.എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ സമരാവതിയെ പരിശോധിക്കുകയും കുഞ്ഞ് വയറ്റിനുള്ളില്‍ വെച്ച് മരിച്ച് പോയതായി അറിയിക്കുകയും ചെയ്തു. വേദനയെ തുടര്‍ന്ന് യുവതി നിലവിളിച്ചെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാര്‍ ഇവരെ അടിച്ച് പുറത്താക്കി.

തുടര്‍ന്ന് തിരിച്ച് ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടെ ഒരു കൃഷിപ്പാടത്തിനരികില്‍ വെച്ച് വേദന കലശലായി.

ഇതേ തുടര്‍ന്ന് യുവതിയോട് ഒരുമിച്ചുണ്ടായ സ്ത്രീകളും വേദന കേട്ട് ഓടിയെത്തിയ അയല്‍ വാസികളും ചേര്‍ന്ന് തുണി കൊണ്ട് ഒരു മറയുണ്ടാക്കുകയും യുവതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സംഭവം അരങ്ങേറിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here