ഗര്‍ഭിണിയെ ഇരുട്ടു മുറിയില്‍ 48 മണിക്കൂര്‍ തടവിലാക്കി

നോയിഡ :ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് 48 മണിക്കൂര്‍ തടവില്‍ പാര്‍പ്പിച്ചു. ഡല്‍ഹി നോയിഡയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. നോയിഡ സെക്ടര്‍ 39 ല്‍ താമസിക്കുന്ന ഗൗരവാണ് വീട്ടുകാരുടെ സഹായത്തോടെ ഭാര്യടെ തങ്ങളുടെ ഫാക്ടറിയിലെ ഇരുണ്ട മുറിക്കുള്ളില്‍ ബന്ധിതയാക്കി വെച്ചത്.

കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് യുവതിയെ കാണാനില്ലെന്ന കാര്യം ഗൗരവ് ഭാര്യ വീട്ടുകാരോട് പറഞ്ഞത്. എന്നാല്‍ യുവതിയുമായി ഭര്‍ത്താവും വീട്ടുകാരും പലപ്പോഴായി സ്ത്രീധനത്തെ ചൊല്ലി വഴിക്കിടറുണ്ടായിരുന്നു. ഈ കാര്യം യുവതിയുടെ വീട്ടുകാര്‍ക്കും അറിയാമായിരുന്നു.

സംശയം തോന്നിയ ഭാര്യ വീട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗര്‍ഭണിയായ യുവതിയെ ഭര്‍തൃ കുടുംബത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഫാക്ടറിയില്‍ തടവിലാക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വായ മൂടി കെട്ടി കൈകള്‍ രണ്ടും കൂട്ടികെട്ടിയ നിലയിലായിരുന്നു യുവതി തറയില്‍ തളര്‍ന്നു കിടന്നിരുന്നത്.

പൊലീസ് എത്തി ഇവരെ മോചിപ്പിച്ചു. ആറ് മാസം മുന്‍പാണ് ഗൗരവുമായുള്ള യുവതിയുടെ വിവാഹം നടന്നത്. അന്നു മുതല്‍ തന്നെ ഭര്‍തൃവീട്ടുകാരും ഗൗരവും ചേര്‍ന്ന് തന്നെ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിക്കുന്നത് പതിവായിരുന്നെന്ന് യുവതി മൊഴി നല്‍കി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഗൗരവിനെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here