സ്വകാര്യ ബസ്സും ഒമ്‌നി വാനും കൂട്ടിയിടിച്ചു

മലപ്പുറം :സ്വകാര്യ ബസ്സും ഒമ്‌നി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു മരണം. നിലമ്പൂര്‍ മങ്ങാട് പൊങ്ങലൂരില്‍ വെച്ചാണ് അപകടം സംഭവിച്ചത്. നിലമ്പൂരില്‍ നിന്നും മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബസ് എതിരേ വന്ന ഒമ്‌നി വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. വാനിലുണ്ടായിരുന്ന നാല് പേരാണ് മരണമടഞ്ഞത്.

വാനിലുണ്ടായിരുന്ന ബാക്കിയുള്ളവരെ പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരില്‍ രണ്ട് സത്രീകളും ഉള്‍പ്പെടുന്നു. മരിച്ചവരെല്ലാം മലപ്പുറം എടവണ്ണ സ്വദേശികളാണ്.

എടവണ്ണ സ്വദേശി അക്ബറും ബന്ധുക്കളുമാണ് വാനിലുണ്ടായിരുന്നത്. ഇവര്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ പോയി മടങ്ങി വരികെ ആയിരുന്നു അപകടം. ഒമ്‌നി വാന്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here