വിദ്യാര്‍ഥിയുടെ ഫോണ്‍ അധ്യാപകന്‍ എറിഞ്ഞുടച്ചു

ബംഗളൂരു: ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിയുടെ പുതിയ ഫോണ്‍ എറിഞ്ഞുടച്ച് അധ്യാപകന്‍. ബംഗളൂരുവിലെ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം.
ഗാര്‍ഡന്‍ സിറ്റിയിലെ പിഇഎസ്‌ഐടിയിലെ വിദ്യാര്‍ത്ഥി അധ്യാപകന്‍ ക്ലാസ് എടുക്കുന്നതിനിടയില്‍ ഫോണ്‍ ഉപയോഗിക്കുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകന്‍ വിദ്യാര്‍ഥിയെ രൂക്ഷ ഭാഷയില്‍ ശകാരിക്കുകയും ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞുടക്കുകയുമായിരുന്നു. നിരവധി തവണ ക്ഷമ പറയുകയും പുതിയ ഫോണാണെന്ന് പറഞ്ഞ് കേണിട്ടും അധ്യാപകന്‍ ഇതൊന്നും ചെവിക്കൊണ്ടില്ല.

രോഷം അടങ്ങാതെ വിദ്യാര്‍ത്ഥിയെ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ വെച്ച് അപമാനിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അധ്യാപകന്റെ രോഷപ്രകടനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശം ഉയരുന്നുണ്ട്.

എന്നാല്‍ ചിലര്‍ വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ ഫോണ്‍ ഉപയോഗിച്ചത് ശരിയായില്ലെന്ന നിലപാടുമെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here