പെരുമ്പാമ്പിനെ പിടുകൂടിയ യുവതി

ക്യൂന്‍സ്‌ലാന്‍ഡ് :വീട്ട്‌വളപ്പില്‍ കയറി കൂടിയ പെരുമ്പാമ്പിനെ കയ്യോടെ പിടികൂടിയ യുവതിയുടെ വീഡിയോ വൈറലാവുന്നു. ആസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡ് സ്വദേശിനിയായ ബെയ്ഡി മറോ എന്ന യുവതിയാണ് പെരുമ്പാമ്പിനെ ഒറ്റയ്ക്ക് പിടികൂടി വാര്‍ത്തകളില്‍ നിറയുന്നത്.

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ബെയ്ഡി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവരം ഏവരേയും അത്ഭുതപ്പെടുത്തും. ഇലക്ട്രീഷ്യന്‍ ജോലികള്‍ നടത്തി ഉപജീവനം നടത്തുന്ന ബെയ്ഡി പാമ്പ് പിടുത്തം ഒരു സേവനമായാണ് കണക്കാക്കുന്നത്.

നാട്ടിലേക്കിറങ്ങി വീടുകള്‍ക്ക് അടിയില്‍ ഒളിച്ചിരിക്കുന്ന പാമ്പുകളെ പിടികൂടി സുരക്ഷിതമായ യുവതി കാട്ടിനുള്ളില്‍ ഇറക്കി വിടുന്നു. ഇത്തരത്തില്‍ ഒരു വീട്ടിന്റെ തറ ഭാഗത്തായി ഒളിച്ചിരുന്ന പാമ്പിനെ ബെയ്ഡി പിടികൂടുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.

വളരെ അനായാസമായാണ് തറയുടെ ഉള്ളിലേക്ക് ഒരു ടോര്‍ച്ചുമെടുത്ത് പോകുന്ന യുവതി പാമ്പിനെ പിടിച്ച് തോളത്തിട്ട് കൊണ്ട് വരുന്നത്. പാമ്പിന്റെ തലയിലാണ് യുവതി പിടുത്തമിടുന്നത്.

ഇതിന് ശേഷം വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന തന്റെ വാഹനത്തിലെ ടൂള്‍ ബോക്‌സിലേക്ക് പാമ്പിനെ നിക്ഷേപിക്കുന്നു. നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ യുവതിയുടെ അസാമാന്യ ധൈര്യത്തെ പ്രശംസിച്ച് കൊണ്ട് രംഗത്ത് വരുന്നത്.

Snake removal for the afternoon

Brydie Maroさんの投稿 2018年3月4日(日)

LEAVE A REPLY

Please enter your comment!
Please enter your name here