നഷ്ടപരിഹാരം നല്‍കി ഖത്തര്‍ എയര്‍വേയ്‌സ്‌

മലപ്പുറം : ബാഗേജില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ട യാത്രക്കാരന് നഷ്ടപരിഹാരം നല്‍കി ഖത്തര്‍ ഖത്തര്‍വേയ്‌സ്. പൊന്നാനി സ്വദേശി ഡോ. അനീസ് അറയ്ക്കലിനാണ് 1.10 ലക്ഷം നഷ്ടപരിഹാരം നല്‍കിയത്. ഫെബ്രുവരി 24 ന് അമേരിക്കയില്‍ നിന്നും ദോഹ വഴി ഇദ്ദേഹം കരിപ്പൂരിലെത്തി.

എന്നാല്‍ ബാഗില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടതായി വീട്ടിലെത്തിയപ്പോഴാണ് തിരിച്ചറിയുന്നത്. അഞ്ച് ബ്രാന്‍ഡഡ് വാച്ചുകളും സുഗന്ധവ്യഞ്ജനങ്ങളും ഉള്‍പ്പെടെയുള്ളവയാണ് കളവുപോയത്.

ഏതാണ്ട് രണ്ട് ലക്ഷം രൂപ വിലമതിക്കുന്നതായിരുന്നു ഇവ. നമ്പര്‍ ലോക്കുണ്ടായിട്ടും രണ്ട് ബാഗുകളും തുറന്ന് കവര്‍ച്ച നടത്തിയ നിലയിലായിരുന്നു. ഒരു ബാഗില്‍ മറ്റൊരാളുടെ വസ്ത്രവും നിക്ഷേപിച്ചതായി കണ്ടെത്തി.

ഇതോടെ പരാതി നല്‍കിയപ്പോള്‍ ഖത്തര്‍ എയര്‍വേയ്‌സ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. പക്ഷേ വസ്തുക്കള്‍ കണ്ടെത്താനായില്ല. ഇതോടെ കമ്പനിക്കുള്ള ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് നിശ്ചിത തുക നഷ്ടപരിഹാരം നല്‍കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here