സെക്‌സ് റാക്കറ്റ് പൊലീസ് പിടിയില്‍

ആഗ്ര : ഒരു പ്രമുഖ കുടുംബത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച സെക്‌സ് റാക്കറ്റ് പൊലീസ് പിടിയില്‍. യുവതികളുള്‍പ്പെടെ 9 അംഗ സംഘമാണ് അറസ്റ്റിലായത്. മൂന്ന് വനിതകളും 6 യുവാക്കളും പൊലീസ് പിടിയിലായി. തപസ്യയെന്ന ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു ലൈംഗിക വ്യാപാരം. പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്തുള്ള ഹോട്ടലിലാണ് പെണ്‍വാണിഭം നടന്നത്.

ഹോട്ടലുടമ പ്രിയങ്ക റാവത്, മകന്‍ സിദ്ധാര്‍ത്ഥ റാവത് എന്നിവര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. അതേസമയം പ്രിയങ്കയുടെ മകള്‍ ഷാലു റാവത്ത് പൊലീസിന്റെ വലയില്‍ നിന്ന് രക്ഷപ്പെട്ടു.പൊലീസ് എത്തുന്നതറിഞ്ഞ് യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തനിയ ഖാസി, ആശ ജോഷി, ഇടപാടുകാരായ ആഷു, അമിത്, പ്രേം ഖാന്‍ സൂര്‍വിര്‍ സിംങ്, മോഹിത് മോട്‌വാനി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.ഹോട്ടല്‍ മാനേജര്‍ ബബിത അഗര്‍വാള്‍, ജീവനക്കാരി രജനി മക്കളായ കുനാല്‍ അഗര്‍വാള്‍, വിശാല്‍ എന്നിവര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ബംഗാളില്‍ നിന്നുള്ള രണ്ട് പെണ്‍കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗികവ്യാപാരം പുരോഗമിക്കുന്നതിനിടെയാണ് ഇവര്‍ വലയിലാകുന്നത്‌.

ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗര്‍ഭ നിരോധന ഉറകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.പ്രിയങ്ക റാവത്തിന്റെയും മക്കളുടെയും നേതൃത്വത്തിലായിരുന്നു ലൈംഗിക വ്യാപാരമെന്ന് പൊലീസ് അറിയിച്ചു. പെണ്‍വാണിഭത്തിലൂടെ നേടുന്ന പണം റിയല്‍ എസ്റ്റേറ്റിലാണ് ചെലവഴിക്കുന്നതെന്ന് പ്രിയങ്ക പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.3 ദിവസത്തേക്ക് ഇരുപതിനായിരം രൂപയ്ക്ക് രണ്ട് യുവതികളെ വാടകയ്ക്ക് എടുക്കുകയായിരുന്നുവെന്ന് ഇവര്‍ വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here