ഫോണ്‍ സെക്‌സ് ചെയ്യേണ്ടി വന്നുവെന്ന് രാധിക

മുംബൈ: ഒരു ചിത്രത്തിന്റെ ഓഡിഷന് വേണ്ടി തനിക്ക് ഫോണ്‍ സെക്‌സ് ചെയ്യേണ്ടി വന്നുവെന്ന് ബോളിവുഡ് നടി രാധിക ആപ്‌തേ. ഒരു ചാനല്‍ പരിപാടിക്കിടെ അപ്രതീക്ഷിതമായിട്ടായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

ഞെട്ടിക്കുന്ന കുറെ വെളിപ്പെടുത്തലുകളുടെ പേരിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാധിക ആപ്‌തെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. തന്നോട് മോശമായി പെരുമാറിയ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറിന്റെ മുഖത്തടിച്ചു എന്നുള്ള വിവാദവെളിപ്പെടുത്തലിന്റെ ചൂടാറും മുമ്പാണ് ഫോണ്‍ സെക്‌സിനെ കുറിച്ചുള്ള നടിയുടെ വെളിപ്പെടുത്തല്‍.

‘ദേവ് ഡി’ എന്ന അനുരാഗ് കശ്യപ് ചിത്രത്തിന്റെ ഓഡിഷന് വേണ്ടിയാണ് രാധികയ്ക്ക് ഫോണ്‍ സെക്‌സില്‍ ഏര്‍പെടേണ്ടി വന്നത്. ആ സമയത്ത് പുനെയിലായിരുന്നു താരം. ആ സംഭവത്തിനു ശേഷം തനിക്ക് അങ്ങനെയൊന്ന് വേണ്ടി വന്നിട്ടില്ലെന്ന് രാധിക വെളിപ്പെടുത്തി.

2009 ല്‍ പുറത്തിറങ്ങിയ ദേവ് ഡിയില്‍ അഭയ് ഡിയോള്‍, മാഹി ഗില്‍, കല്‍ക്കി കോച്‌ലിന്‍ എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. കരിയറിന്റെ തുടക്കകാലത്ത് എന്തൊക്കെ ചെയ്യേണ്ടി വന്നു എന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. ബോളിവുഡിന് പുറമേ, മലയാളം, തെലുങ്ക്, തമിഴ് ചിത്രങ്ങളിലും രാധിക അഭിനയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here