പൊതുസ്ഥലത്ത് മുത്രമൊഴിച്ച മന്ത്രി വിവാദത്തില്‍

ജയ്പൂര്‍ :കോടിക്കണക്കിന് രൂപയാണ് പൊതുസ്ഥലങ്ങളില്‍ ശുചിത്വം ഉറപ്പാക്കുവാനായി നടപ്പിലാക്കിയ സ്വാഛ് ഭാരത് അഭിയാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചിലവഴിക്കുന്നത്. വിവിധ തരത്തിലുള്ള ശുചിത്വ ബോധവല്‍ക്കരണ പരിപാടികള്‍ക്കായി കോടിക്കണക്കിന് രൂപ കേന്ദ്ര സര്‍ക്കാര്‍ വര്‍ഷാവര്‍ഷം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നു.

ഇതിനിടയിലാണ് ബിജെപിയുടെ തന്നെ ഒരു മന്ത്രിയുടെ പൊതുസ്ഥലത്തെ മോശം പെരുമാറ്റം പാര്‍ട്ടിക്ക് കല്ലുകടിയാകുന്നത്. ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ ആരോഗ്യമന്ത്രി കലിചരണ്‍ ശറഫാണ് പൊതുസ്ഥലത്ത് മുത്രമൊഴിച്ചെന്ന് ആരോപണത്തെ തുടര്‍ന്ന് വിവാദത്തിലകപ്പെട്ടിരിക്കുന്നത്.ദേശീയപാതയോരത്ത് വെച്ച് മന്ത്രി പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ജയ്പൂരിലെ ജലാന ബൈപ്പാസിനടുത്തുള്ള ആളൊഴിഞ്ഞ ദേശിയ പാതയില്‍ വെച്ച് കഴിഞ്ഞ ചൊവാഴ്ചയായിരുന്നു സംഭവം.

ചിത്രത്തില്‍ മന്ത്രിയുടെ കാറും അടുത്ത് തന്നെ പാര്‍ക്ക് ചെയ്തിട്ടുണ്ട്. കാറിനടുത്തായി പേഴ്‌സണല്‍ അസിസ്റ്റന്റിനേയും കാണാം. ചിത്രം പുറത്ത് വന്നതിന് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെി. എന്നാല്‍ സംഭവത്തെക്കുറിച്ച് മന്ത്രി ഔദ്യോഗികമായി ഇതുവരെയൊന്നും പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here