ഐപിഎല്‍: ഏറ്റവും വിലയേറിയ ഇന്ത്യന്‍ താരമിതാണ്

ബംഗളൂരു : സൗരാഷ്ട്ര താരം ജയ്‌ദേവ് ഉനദ്ഘട് ഐപിഎല്‍ താരലേലത്തിലെ ഏറ്റവും വിലയേറിയ ഇന്ത്യന്‍ താരം. രാജസ്ഥാന്‍ റോയല്‍സ് 11.5 കോടി രൂപയ്ക്കാണ് ഉനദ്ഘടിനെ ടീമിലെടുത്തത്.കഴിഞ്ഞ സീസണില്‍ പൂനെ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടിയാണ് ഈ ഇടംകയ്യന്‍ ബൗളര്‍ ജഴ്‌സിയണിഞ്ഞത്. വാശിയേറിയ ലേലത്തിനൊടുവിലാണ് രാജസ്ഥാന്‍ ഉനദ്ഘടിനെ നേടിയെടുത്തത്.അതേസമയം സ്പിന്‍ ബൗളര്‍ ഗൗതം കൃഷ്ണപ്പയെ 6.2 കോടിക്കും രാജസ്ഥാന്‍ സ്വന്തമാക്കി. ആഭ്യന്തര മത്സരങ്ങളിലെ മികച്ച പ്രകടനമാണ് കര്‍ണാടകക്കാരനായ കൃഷ്ണപ്പയ്ക്ക് തുണയായത്. ഷഹബാസ് നദീമിനെ 3.2 കോടിക്ക് ഡല്‍ഹി സ്വന്തമാക്കിയപ്പോള്‍ മലയാളി താരം സച്ചിന്‍ ബേബിയെ അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെടുത്തത്. രാജസ്ഥാന്‍ സ്വന്തമാക്കിയ ബെന്‍ സ്റ്റോക്‌സിനാണ് ഇതുവരെ ഏറ്റവും ഉയര്‍ന്ന വില.12.5 കോടിക്കാണ് ബെന്‍സ്‌റ്റോക്‌സിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. അതേസമയം 11 കോടിയുമായി മനീഷ് പാണ്ഡെയും ലോകേഷ് രാഹുലും തൊട്ടുപിന്നിലുണ്ട്. ബെന്‍സ്റ്റോക്‌സിന്റെ റെക്കോര്‍ഡ് രണ്ടാം ദിനം ആരെങ്കിലും തകര്‍ക്കുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.അതേസമയം റിഷി ധവാന്‍, കോറി ആന്‍ഡേഴ്‌സണ്‍, മോയ്‌സസ് ഹെന്റിക്വസ്, കോളിന്‍ ഇന്‍ഗ്രാം, ഇക്ബാല്‍ അബ്ദുള്ള, ഷിവില്‍ കൗശിക്, സായി കിഷോര്‍, ട്രാവിസ് ഹെഡ്, അലക്‌സ് ഹെയ്ല്‍സ്, ഓയിന്‍ മോര്‍ഗന്‍, ഷോണ്‍ മാര്‍ഷ്, തേജസ് ബറോക്ക, സുചിത് ജെ, കെ സി കരയിപ്പ, ലെന്‍ഡ്ല്‍ സിമ്മണ്‍സ് എന്നിവരെ വാങ്ങാനാളില്ല.

ജയ്‌ദേവ് ഉനദ്ഘട്-ഫോട്ടോ ഗ്യാലറി

LEAVE A REPLY

Please enter your comment!
Please enter your name here