മാലിന്യം ബീച്ചില്‍ വിതറുന്ന തൊഴിലാളി

റാസല്‍ഖൈമ :ചാക്ക് കണക്കിന് മാലിന്യങ്ങള്‍ കടല്‍ത്തീരത്ത് വിതറിയ ശുചിത്വ തൊഴിലാളി ക്യാമറയില്‍ കുടുങ്ങി. റാസല്‍ഖൈമയിലെ ഷാം ബീച്ചിലാണ് ഈ ഗുരുതരമായ കൃത്യവിലോപം അരങ്ങേറിയത്.

സര്‍ക്കാരിന്റെ ശുചിത്വ ക്യാമ്പയിനിങ്ങിന് തൊട്ടു തലേ ദിവസമാണ് ഈ ഞെട്ടിക്കുന്ന സംഭവം. ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനെ തുടര്‍ന്ന് വിഷയത്തില്‍ പബ്ലിക് സര്‍വ്വീസ് ഡിപ്പാര്‍ട്ട്‌മെന്റ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മാലിന്യം നിറഞ്ഞ ഒരു ചാക്കുമായി ബീച്ചിലേക്ക് വന്ന യുവാവ്, അവ പല സ്ഥലങ്ങളിലും വിതറുന്നതാണ് ദൃശ്യങ്ങളില്‍. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും വിഷയത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വരെ അന്വേഷണം വ്യാപിപിക്കുമെന്നും പബ്ലിക് സര്‍വ്വീസ് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ അറിയിച്ചു.

തൊഴിലാളിയെ സസ്‌പെന്റ് ചെയ്യുന്നതിനും ഇയാള്‍ക്കെതിരെ പിഴ ചുമത്താനും നിര്‍ദ്ദേശം നല്‍കിയതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here