രാഷ്ട്രപതി ഭവനിലെ ഇഫ്താര്‍ ഉപേക്ഷിച്ചു

ന്യൂഡല്‍ഹി : രാഷ്ട്രപതി ഭവനില്‍ നടത്തിവരാറുള്ള ഇഫ്താര്‍ വിരുന്ന് ഉപേക്ഷിച്ചു. മതേതര മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് രാഷ്ട്രപതി ഭവന്റെ വിശദീകരണം. പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ നിര്‍ദേശപ്രകാരമാണിതെന്നും അധികൃതര്‍ അറിയിച്ചു.

ഭരണപരവും മതനിരപേക്ഷവുമായ കാര്യങ്ങള്‍ക്കാണ് രാഷ്ട്രപതി ഭവന്‍ നിലനില്‍ക്കുന്നതെന്നും ഇതിന് മതപരമായ ബന്ധമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇഫ്താര്‍ ഒഴിവാക്കുന്നത്. നികുതിപ്പണം ഉപയോഗിച്ച് മതപരിപാടികള്‍ നടത്തേണ്ടെന്ന നിലപാടാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

ക്രിസ്മസിനോട് അനുബന്ധിച്ചുള്ള കരോള്‍ ഗാനാലാപനവും കഴിഞ്ഞ വര്‍ഷം മുതല്‍ ഉപേക്ഷിച്ചിട്ടുണ്ട്. ഡോ. എപിജെ അബ്ദുള്‍ കലാം രാഷ്ട്രപതിയായിരുന്ന കാലത്ത് ഇഫ്താര്‍ വിരുന്നുകള്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ പ്രതിഭാ പാട്ടീലിന്റെ കാലയളവില്‍ പുനരാരംഭിച്ചു. ഇതാണ് ഇപ്പോള്‍ വീണ്ടും റദ്ദാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here