ബാത്ത്‌റൂമില്‍ കയറിയ എലി മനുഷ്യരെ പോലെ കുളിച്ചു

പെറു: ബാത്ത്‌റൂമില്‍ കയറിയ എലിക്ക് ഒരാഗ്രഹം. സോപ്പൊക്കെ തേച്ച് മനുഷ്യരെ പോലെയൊന്ന് കുളിക്കണം. ബാത്ത്‌റൂമിലെ സിങ്കിലിറങ്ങിനിന്ന് സോപ്പുപയോഗിച്ച് ശരീരമൊക്കെ കഴുകി വൃത്തിയാക്കുന്ന എലിയുടെ വീഡിയോ വൈറലായി. രണ്ടുകാലില്‍ നിന്ന് മനുഷ്യരെ പോലെ തന്നെയാണ് എലിയും കുളിക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. പെറുവിലെ അങ്കാഷിലെ ഹുറാസ് നഗരത്തിലെ വീട്ടിലാണ് സംഭവം. ജോസ് കൊറെയെന്നയാളാണ് ഈ വീഡിയോ ചിത്രീകരിച്ചത്. താന്‍ കുളിക്കാനായി കയറിയപ്പോഴാണ് കുളിമുറിയില്‍ അത്ഭുതപ്പെടുത്തുന്ന ഈ ദൃശ്യം കണ്ടതെന്ന് ജോസ് പറയുന്നു. മനുഷ്യര്‍ കുളിക്കുന്നതുപോലെ തന്നെയായിരുന്നു എലിയുടെ കുളിയും. 30 സെക്കന്‍ഡോളം ഇത് നീണ്ടുനിന്നു. വൃത്തിയായെന്ന് ഉറപ്പുവരുന്നതുവരെ കുളി അവന്‍ തുടര്‍ന്നെന്നും അദ്ദേഹം പറയുന്നു. എനിക്കവനെ ശല്യപ്പെടുത്തണമെന്ന് തോന്നിയതേയില്ല. അവന്‍ പോകുന്നത് വരെ താന്‍ വീഡിയോ എടുത്തെന്നും ജോസ് പറഞ്ഞു. വീഡിയോ റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തു. രണ്ട് ദിവസം കൊണ്ട് 3.7 കോടിയോളം പേരാണ് വീഡിയോ കണ്ടത്. ചിലര്‍ക്ക് ഈ വീഡിയോ കണ്ടിട്ട് ഇത് യഥാര്‍ത്ഥ എലി തന്നെയാണോ എന്നാണ് സംശയം. അതേസമയം വീഡിയോ ഇത്രയും ജനപ്രീതി കൈവരിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ജോസ് പറയുന്നു.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here