രവീന്ദ്ര ജഡേജയുടെ ഭാര്യക്ക് നേരെ അതിക്രമം

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യക്ക് നേരെ നടുറോഡില്‍ പൊലീസുകാരന്റെ അതിക്രമം. തിങ്കളാഴ്ച ഗുജറാത്ത് ജാംനഗറില്‍ വെച്ചാണ് സംഭവം. ജാംനഗറിലെ തിരക്കേറിയ റോഡില്‍ വച്ച് ജഡേജയുടെ ഭാര്യ റിവാബ സോളാങ്കി ഓടിച്ചിരുന്ന കാര്‍ സഞ്ജയ് ആഹിര്‍ എന്ന പൊലീസുകാരന്റെ ബൈക്കില്‍ ഇടിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് ഇയാള്‍ റിവാബയെ പരസ്യമായി കൈയേറ്റം ചെയ്തത്. പൊലീസുകാരന്‍ റീവാബയെ തള്ളിമാറ്റുകയും മുടിക്കുത്തില്‍ പിടിക്കുകയും ചെയ്തു. ആക്രമണത്തില്‍ റിവാബയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ജഡേജയുടെ മാതാവും കാറില്‍ ഉണ്ടായിരുന്നു.

പിന്നീട് നാട്ടുകാരും പൊലീസ് സംഘവും എത്തിയതോടെയാണ് സഞ്ജയ് ആഹിര്‍ ശാന്തനായത്. സംഭവം കണ്ടുകൊണ്ടിരുന്ന ആളുകള്‍ ചേര്‍ന്ന് ഇയാളെ പിടിച്ചുമാറ്റുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി വിജയ് സിങ് ചാവ്ഡ പറഞ്ഞു.

റിവാബ സോളാങ്കിയുടെ പരാതിയെ തുടര്‍ന്ന് പൊലീസുകാരനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജാംനഗര്‍ എസ്.പി പ്രദീപ് സേജുല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here