ദുബായിലെ, ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഒരു ലോക റെക്കോര്‍ഡ് പിറന്നു ; ആഘോഷ നിറവില്‍ പ്രവാസികളും

അബുദാബി : രാജ്യം 69 ാം റിപബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ മാറി നില്‍ക്കാന്‍ ദുബായിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കും സാധിക്കുമായിരുന്നില്ല. റിപബ്ലിക് ദിനത്തിനായി കാത്തു നില്‍ക്കാതെ വ്യാഴാഴ്ച വൈകുന്നേരം തൊട്ടേ ദുബായിലെ ഇന്ത്യക്കാര്‍ റിപബ്ലിക് ദിനാഘോഷ പരിപാടികള്‍ ആരംഭിച്ചു.വ്യാഴാഴ്ച വൈകുന്നേരം അബുദാബിയിലെ ഇന്റര്‍ കോണ്ടിനന്റല്‍ ഹോട്ടലില്‍ ദുബായിലെ ഇന്ത്യന്‍ അംബാസിഡര്‍ നവ്ദീപ് സിങ് സുരി സംഘടിപ്പിച്ച അത്താഴ വിരുന്നില്‍ ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുള്ള ബിന്‍ സയ്യീദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍, ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ഡോ. മെയ്ത ബിന്‍ സലീം അല്‍ ഷംസി എന്നീ ദുബായ് മന്ത്രിസഭ അംഗങ്ങളും പങ്കെടുത്തു.ഒരു ലോക റെക്കോര്‍ഡ് പ്രകടനത്തിന് കൂടി വ്യാഴാഴ്ചത്തെ റിപബ്ലിക് ആഘോഷ പരിപാടികള്‍ സാക്ഷ്യം വഹിച്ചു. ഒരു സംഗീത പരിപാടിയില്‍ ഏറ്റവും കൂടുതല്‍ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കുന്ന ഗായിക എന്ന റെക്കോര്‍ഡാണ് മലയാളിയായ സുചേത സതീഷ് സ്വന്തം പേരില്‍ കുറിച്ചത്. 102 ഭാഷകളിലാണ് സുചേത എന്ന മിടുക്കി ഈ സംഗീത നിശയില്‍ ഗാനങ്ങള്‍ ആലപിച്ചത്.ഔദ് മേഹ്തയിലെ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ചാണ് വെള്ളിയാഴ്ച രാവിലെ റിപബ്ലിക് ദിന പരേഡ് അടക്കമുള്ള മറ്റ് ആഘോഷ പരിപാടികള്‍ നടന്നത്. ദുബായിലെ ഇന്ത്യയുടെ കോണ്‍സ്യൂള്‍ ജനറലായ വിപുല്‍ എല്ലാ പ്രവാസികള്‍ക്കും റിപബ്ലിക്ക് ദിനാശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ റിപബ്ലിക്ക് ദിന സന്ദേശവും അദ്ദേഹം വായിച്ച് കേള്‍പ്പിച്ചു.
സ്‌കൂള്‍ കുട്ടികളുടെ റിപബ്ലിക്ക് പരേഡും കലാപരിപാടികളും ചടങ്ങിനും മികവേകി. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി കൂടുതല്‍ സ്ത്രീകളും യുവജനങ്ങളും അതി രാവിലെ തന്നെ റിപബ്ലിക്ക് ദിന ആഘോഷങ്ങള്‍ക്കായി ചടങ്ങിനെത്തിയതായി സംഘാടകര്‍ അവകാശപ്പെട്ടു. 

LEAVE A REPLY

Please enter your comment!
Please enter your name here