പഴയ വസ്ത്രത്തില്‍ ഓസ്‌കാറില്‍ താരമായി റിത

ലോസ് ഏഞ്ചല്‍സ്: ഇത്തവണത്തെ ഓസ്‌കാര്‍ വേദിയില്‍ പഴയ വസ്ത്രം ധരിച്ചെത്തിയ നടി താരമായി. ഈ പഴയ വസ്ത്രത്തിന് ഒരു പ്രത്യേകതയുള്ളതിനാലാണ് നടി റിത മൊറേനോ ശ്രദ്ധിക്കപ്പെട്ടത്.

56 വര്‍ഷം പഴക്കമുള്ള വസ്ത്രമായിരുന്നു ഇത്. 1962ല്‍ ആദ്യമായി ഓസ്‌കര്‍ ലഭിച്ചപ്പോള്‍ ധരിച്ച അതേ വസ്ത്രമാണ് നടി ഇന്നത്തെ ഓസ്‌കര്‍ വേദിയിലും ധരിച്ചെത്തിയത്.

വെസ്റ്റ് സൈഡ് സ്‌റ്റോറി എന്ന ചിത്രത്തില്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരമാണ് അന്ന് റിതയെ തേടി എത്തിയത്. പഴമയുടെ പുത്തന്‍ തിളക്കത്തോടെ ഓസ്‌കാര്‍ റെഡ് കാര്‍പറ്റില്‍ താരമായ എണ്‍പത്താറുകാരിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

പരമ്പരാഗതമായ ജാപ്പനീസ് വസ്ത്രധാരണ രീതിയായ ഒബി സാഷ് ഗൗണ്‍ ഫിലിപ്പീന്‍സില്‍ വെച്ചാണ് അന്ന് റിത തയ്യാറാക്കിയത്. ഇതിന്റെ രഹസ്യം തിരക്കിയപ്പോള്‍, അലമാരയില്‍ കിടക്കുകയായിരുന്ന വസ്ത്രത്തിന്റെ നിറം മങ്ങിപ്പോവുന്നത് പോലെ തോന്നിയത് കൊണ്ടാണ് ധരിച്ചതെന്ന് നടി തമാശയായി പറഞ്ഞു.

ഓസ്‌കാര്‍ കൂടാതെ എമ്മി, ഗ്രാമി അവാര്‍ഡുകളും ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്തായാലും താരത്തിനെ പുകഴ്ത്തി നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here