മോദിയെ പുകഴ്ത്തി രോഹിത് ശര്‍മ്മയുടെ ട്വീറ്റ്;പൊങ്കാലയിട്ട് ആരാധകര്‍

മുംബൈ :പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് ട്വീറ്റ് ചെയ്തതിന് രോഹിത് ശര്‍മ്മയ്ക്ക് ആരാധകരില്‍ നിന്നും നേരിടേണ്ടി വന്നത് ട്രോള്‍ മഴ. ദാവോസില്‍ വെച്ചു നടന്ന നാല്‍പ്പത്തി എട്ടാമത് സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുത്ത് കൊണ്ട് മോദി നടത്തിയ പ്രസംഗം ഏറെ വൈറലായിരുന്നു. ഈ പ്രസംഗത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് കഴിഞ്ഞ ബുധനാഴ്ചയാണ് രോഹിത് സമൂഹ മാധ്യമത്തില്‍ ട്വീറ്റ് ചെയ്തത്.അവിശ്വസനീയമായ പ്രസംഗം എന്നാണ് രോഹിത് മോദിയുടെ ദാവോസ് പ്രസംഗത്തെ വിമര്‍ശിച്ചത്. ലോകം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെല്ലാം പരാമര്‍ശിക്കുന്നതായിരുന്നു മോദിയുടെ പ്രസംഗം എന്നു പറഞ്ഞ രോഹിത് തീര്‍ച്ചയായും അദ്ദേഹത്തെ പോലൊരു വ്യക്തി സംസാരിക്കുമ്പോള്‍ ലോകം മുഴുവന്‍ കേട്ടിരിക്കും എന്നും ട്വീറ്റ് ചെയ്തു.

ഇതിന് പിന്നാലെയാണ് ചിലര്‍ ട്രോളുമായി രംഗത്തെത്തിയത്. മോദിയുടെ ആളായത് കൊണ്ട് തന്നെ ഇനി കൊഹ്‌ലിക്ക് രോഹിതിനെ ടീമില്‍ നിന്നും പുറത്താക്കണമെങ്കില്‍ രണ്ടാമതൊന്ന് അലോചിക്കേണ്ടി വരുമെന്നായിരുന്നു ഒരു രസികന്റെ ട്വീറ്റ്.ആദ്യം ബാറ്റിങ്ങില്‍ ശ്രദ്ധിക്കൂ എന്നിട്ടാവും ബാക്കി കാര്യം എന്നും അടുത്ത തവണ ടീമില്‍ ഉണ്ടാകുമോയെന്ന് ആദ്യം ഉറപ്പാക്കുവെന്നും പലരും ട്വീറ്റ് ചെയ്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മോശം പ്രകടനത്തിന്റെ പേരില്‍ അരാധകരില്‍ നിന്നും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങുന്നതിനിടയിലായിരുന്നു രോഹിതിന്റെ ഈ ട്വീറ്റ്. അതാണ് കൂനിന്‍ മേല്‍ കുരുവായതും.

എന്നാലും ഈ വിമര്‍ശനങ്ങള്‍ക്കിടയിലും നിരവധി പേര്‍ താരത്തെ പിന്തുണച്ചും ട്വീറ്റിന് താഴെ രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here