നനയാതെ മഴ ആസ്വദിക്കാന്‍ തയ്യാറായി ഷാര്‍ജ്ജാ

ഷാര്‍ജ :ശരീരം നനയാതെ മഴ ആസ്വദിക്കുവാന്‍ കഴിയുന്ന റെയ്ന്‍ റൂം ഷാര്‍ജ് ഭരണാധികാരി ഷൈക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഞായറാഴ്ച ഉദ്ഘാടനം ചെയ്തു. ഷാര്‍ജയിലെ അല്‍ മജ്രാഹ് പ്രദേശത്താണ് മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ മഴമുറി നിര്‍മ്മിച്ചിരിക്കുന്നത്. റാന്റം ഇന്റര്‍നാഷണിലിന്റെ സഹകരണത്തോടെ ഷാര്‍ജാ ആര്‍ട്ട് ഫൗണ്ടേഷനാണ് ഈ അത്ഭുത മഴമുറിയുടെ നിര്‍മ്മാണത്തിന് പുറകില്‍.

ഒരു കറുത്ത ഇരുണ്ട മുറിയില്‍ മഴ പെയ്യുന്ന അനുഭവത്തിലാണ് ഇതിന്റെ സജ്ജീകരണം. ഈ മുറിയിലേക്ക് നയിക്കപ്പെടുന്നതോട് കൂടി സെന്‍സറുകളുടെ സഹായത്തോട് കൂടി മനുഷ്യ ശരീരത്തെ തിരിച്ചറിയുന്നു. ഈ ഭാഗം ഒഴിച്ച് നിര്‍ത്തി വ്യക്തിയുടെ ചുറ്റിലും മഴ പെയ്യുന്ന തരത്തിലാണ് മുറിയിലെ സജ്ജീകരണം. അതു കൊണ്ട് തന്നെ വസ്ത്രം നനയുന്ന പേടിയില്ലാതെ സന്ദര്‍ശകര്‍ക്ക് മഴ ആസ്വദിക്കാം. 1200 ലിറ്റര്‍ ജലമാണ് മുറിയിലെ ഒരു പ്രാവശ്യത്തെ ഉപയോഗത്തിന് ആവശ്യമായി വരുക.

ഇത് ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കും. 1460 സ്‌ക്വയര്‍ ഫീറ്റാണ് മുറിയുടെ വീതി. ഷാര്‍ജാ അര്‍ട്ട് ഫൗണ്ടേഷന്‍ പ്രസിഡണ്ട് ഷൈക്ക ഹൂര്‍ ബിന്റ് സുല്‍ത്താന്‍ അല്‍ ഖ്യാസ്മി ഭരണാധികാരിക്ക് ഈ മുറിയുടെ സജ്ജീകരണങ്ങള്‍ വിവരിച്ചു നല്‍കി. ലണ്ടന്‍, ന്യൂയോര്‍ക്ക്, ഷാങ്ഹായി, ലോസ് ഏഞ്ചല്‍സ് എന്നിവിടങ്ങളിലാണ് ഇതു വരെ മഴ മുറി എന്ന സംവിധാനം ഉണ്ടായിരുന്നത്. ഈ കൂട്ടത്തിലേക്കാണ് ഷാര്‍ജ്ജയും
ഇടം പിടിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here