സിംഹത്തെ വളര്‍ത്തു മൃഗമാക്കിയ ദമ്പതികള്‍

മോസ്‌കോ :വളര്‍ത്തു മൃഗമായി സിംഹത്തിനെ വീട്ടിനുള്ളില്‍ പരിപാലിക്കുന്ന ദമ്പതികള്‍ വാര്‍ത്തകളില്‍ നിറയുന്നു. റഷ്യന്‍ ദമ്പതികളായ അലക്‌സാണ്ടര്‍ ദിമിത്രേവും മറിയയുമാണ് തങ്ങളുടെ വ്യത്യസ്ഥമായ പ്രവൃത്തിയാല്‍ ലോകശ്രദ്ധ പിടിച്ച് പറ്റുന്നത്. വീട്ടില്‍ ഒരംഗത്തെ പോലെയാണ് ഇവരുടെ രണ്ടര വര്‍ഷം പ്രായമുള്ള മെസ്സി എന്ന സിംഹക്കുട്ടി വിഹരിക്കുന്നത്.

പലപ്പോഴും ഇരുവരെയും രാവിലെ ഉറക്കത്തില്‍ നിന്നും വിളിച്ചെഴുന്നേല്‍പ്പിക്കുന്നതും മെസ്സിയാണെന്ന് ദമ്പതികള്‍ പറയുന്നു. രണ്ട് വര്‍ഷം മുന്‍പ് പ്രദേശത്തെ ഒരു മൃഗശാലയില്‍ സന്ദര്‍ശനം നടത്തവെയായിരുന്നു ഈ സിംഹക്കുട്ടിയെ ദമ്പതികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. കണ്ടപ്പാടെ തന്നെ ദമ്പതികള്‍ക്ക് സിംഹക്കുട്ടിയെ ഇഷ്ടമായി. ഇതിനെ തുടര്‍ന്ന് മൃഗശാല അധികൃതരോട് കെഞ്ചി അപേക്ഷിച്ച് ഇവര്‍ മെസ്സിയെ സ്വന്തമാക്കി.

ഫുട്‌ബോള്‍ താരം മെസ്സിയോടുള്ള അരാധന കാരണമാണ് സിംഹക്കുട്ടിക്ക് ഈ പേര് നല്‍കിയത്. അമേരിക്കന്‍ കാടുകളില്‍ ആധികമായി കാണപ്പെടുന്ന പ്യൂമ വിഭാഗത്തില്‍ പെട്ട സിംഹമാണ് മെസ്സി. കുട്ടിക്കാലം തൊട്ടെ ഇത്തരം വലിയ മൃഗങ്ങളെ വീട്ടുനുള്ളില്‍ വളര്‍ത്തണമെന്നായിരുന്നു ആഗ്രഹമെങ്കിലും തന്നെ സംബന്ധിച്ചിടത്തോളം ഇത് വലിയ ഭാഗ്യമാണെന്നാണ് അലക്‌സാണ്ടര്‍ പറയുന്നത്.

മെസ്സിക്ക് യഥേഷ്ടം വിഹരിക്കാന്‍ വീടിന് സമീപത്ത് ഒരു ചെറിയ പുല്‍ക്കാടും ഇവര്‍ ഒരുക്കിയിട്ടുണ്ട്. മെസ്സി പലപ്പോഴും മനുഷ്യരെ പോലെ തന്നെയാണ് ഇടപെടാറെന്നും തങ്ങളോട് ചിരിക്കാറും ആശയ വിനിമയം നടത്താറുമുണ്ടെന്നും ദമ്പതികള്‍ പറയുന്നു. വളരെ ശാന്ത സ്വഭാവക്കാരനാണ്.

എന്നാല്‍ എല്ലാ സിംഹങ്ങളും ഒരു പോലെ ആയിരിക്കണമെന്നില്ല അതുകൊണ്ട് തന്നെ ആരും തങ്ങളെ അനുകരിച്ച് ഇത്തരം വന്യമൃഗങ്ങളെ വീടുകളില്‍ വളര്‍ത്താന്‍ ശ്രമിക്കരുതെന്നും ദമ്പതികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here