വിമാനാപകടത്തില്‍ 32 മരണം

Representative Image

സിറിയ : റഷ്യന്‍ വിമാനം സിറിയയില്‍ തകര്‍ന്ന് വീണ് 32 മരണം. 26 യാത്രക്കാരും 6 ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. ലാന്‍ഡിംഗിനിടെയായിരുന്നു അപകടം. ഖമീമിം എയര്‍ ബേസില്‍ വിമാനം ഇടിച്ചിറങ്ങുകയായിരുന്നു.

ആന്റനോവ്-26 വിമാനമാണ് തകര്‍ന്നത്. വൈകീട്ട് 3 മണിയോടെയായിരുന്നു അപകടം. റണ്‍വേ സ്പര്‍ശിക്കാന്‍ 500 മീറ്റര്‍ മാത്രമുള്ളപ്പോഴാണ് അപകടമുണ്ടായി വിമാനം ഇടിച്ചിറങ്ങിയത്.

സിറിയന്‍ തീരദേശ നഗരമായ ലടാക്കിയയിലാണ് പ്രസ്തുത എയര്‍ബേസ് സ്ഥിതിചെയ്യുന്നത്. ഇടിച്ചുതകര്‍ന്ന വിമാനം പൊട്ടിത്തെറിക്കുകയോ കത്തിയാളുകയോ ചെയ്തില്ലെന്ന് സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here