കാമുകനെ സെക്‌സ് ഗെയിമിലൂടെ വധിച്ചു

റഷ്യ : 21 കാരിയായ വിദ്യാര്‍ത്ഥിനി കാമുകനെ സെക്‌സ് ഗെയിമിലൂടെ കൊലപ്പെടുത്തി. റഷ്യയിലാണ് ക്രൂരമായ നരഹത്യ. കൊലപാതകശേഷം ഇയാളുടെ മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിക്കുകയും ചെയ്തു. അനസ്താഷ്യ ഒഞ്ജിനയാണ് 24 കാരനായ ദിമിത്രി സിങ്കെവിച്ചിനെ ദാരുണമായി കൊലപ്പെടുത്തിയത്.

സിങ്കെവിച്ച് മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ്. കൊലപാതക ശേഷം ഇയാളുടെ തലയും കൈകളും വിരലുകളും ജനനേന്ദ്രിയവുമെല്ലാം മുറിച്ചെടുത്തു. തുടര്‍ന്ന് ശരീര ഭാഗങ്ങള്‍ വെട്ടിനുറുക്കിയ ശേഷം കുറച്ച് റോഡരികിലെ ചവറ്റുകുട്ടകളില്‍ നിക്ഷേപിച്ചു.

ബാക്കി ഭാഗം ഫ്രീസറില്‍ സൂക്ഷിക്കുകയും ശേഷിച്ച ഭാഗങ്ങള്‍ മാംസവില്‍പ്പനശാലയിലേതിന് സമാനമായി ഫ്‌ളാറ്റില്‍ പലയിടങ്ങളിലായി തൂക്കിയിടുകയും ചെയ്തു. നേരത്തേ പൊലീസ് പിടിയിലായപ്പോള്‍, താനല്ല സിങ്കെവിച്ചിനെ കൊലപ്പെടുത്തിയതെന്നായിരുന്നു ഒഞ്ജിനയുടെ മൊഴി.

താനല്ല കൊന്നതെന്നും എന്നാല്‍ മൃതദേഹം നുറുക്കി ഒളിപ്പിച്ചത് താനാണെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. കാമുകന്‍ തന്റെ ഫ്‌ളാറ്റില്‍ മരിച്ചുകിടക്കുന്നത് പുറംലോകമറിഞ്ഞാല്‍ താന്‍ കൊലപാതകത്തിന് ഉത്തരവാദിത്വം ഏല്‍ക്കേണ്ടി വരുമെന്നതിനാലാണ് മൃതദേഹം വെട്ടിമുറിച്ചതെന്നായിരുന്നു വാദം.

എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഒഞ്ജിന സത്യം വെളിപ്പെടുത്തി. ബിഡിഎസ്എം സെക്‌സ് ഗെയിമിലൂടെയാണ് സിങ്കെവിച്ചിനെ കൊലപ്പെടുത്തിയത്. സെക്‌സ് ഗെയിമിനിടെ ശ്വാസംമുട്ടിച്ച് സിങ്കെവിച്ചിനെ വകവരുത്തുകയായിരുന്നു. ഒഞ്ജിനയുടെ ഭര്‍ത്താവ് നേരത്തെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതാണ്.

ഇതിന് പിന്നാലെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്ക് വിധേയയാക്കി. കോടതി ഉത്തരവിട്ട പ്രകാരമാണ് ഒന്നരവര്‍ഷത്തോളം മാനിസിക ചികിത്സയ്ക്ക് വിധേയയാക്കിയത്. ഇതിന് ശേഷം മോചിതയായി വൈകാതെയാണ് ഇപ്പോഴത്തെ സംഭവം.

ദിമിത്രിയും സിങ്കെവിച്ചും പലതരം സെക്‌സ് ഗെയിമുകള്‍ നടത്താറുണ്ടായിരുന്നുവെന്നും താന്ത്രിക വിദ്യകള്‍ പയറ്റാറുണ്ടായിരുന്നുവെന്നും അടുത്തുള്ളവര്‍ വെളിപ്പെടുത്തി. സാത്താനെ ആരാധിക്കുകയും പരസ്പരം പീഡനമുറകള്‍ നടത്തി ആസ്വദിക്കുകയും ചെയ്യുന്നവരായിരുന്നു ഇവരെന്നും മൊഴിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here