കാഞ്ചിവലിച്ചത് സല്‍മാനല്ലെന്ന് സിമി

മുംബൈ : കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട സല്‍മാന്‍ ഖാന് പിന്‍തുണയുമായി അഭിനേത്രിയും അവതാരകയുമായ സിമി ഗരേവാള്‍. സല്‍മാനല്ല കാഞ്ചിവലിച്ചതെന്നും ആരെയോ സംരക്ഷിക്കാന്‍ വേണ്ടി കുറ്റമേല്‍ക്കുകയായിരുന്നുവെന്നും ഗരേവാള്‍ പറഞ്ഞു.

എന്നാല്‍ കുറ്റമേറ്റതാണെങ്കില്‍ അതാര്‍ക്കുവേണ്ടിയാണെന്ന് അവര്‍ വ്യക്തമാക്കുന്നില്ല.
തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു നടിയുടെ പ്രതികരണം. മൃഗസ്‌നേഹിയായ സല്‍മാന്‍ ഒരു ജീവിയെയും ഉപദ്രവിക്കില്ല. യഥാര്‍ത്ഥ കുറ്റവാളിയെ പുറത്തുകൊണ്ടുവരണം.

മറ്റൊരാളുടെ അപരാധത്തിന്റെ കുരിശ് പേറുകയാണ് ഇരുപത് വര്‍ഷമായി സല്‍മാന്‍. അദ്ദേഹമല്ല കാഞ്ചിവലിച്ചത്. അദ്ദേഹം നിസ്സാര വൈകാരിക കാരണങ്ങളുടെ പേരില്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റമേറ്റതാണെന്നും ഗരേവാള്‍ കുറിച്ചു. കേസില്‍ 5  വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട സല്‍മാനെ രണ്ടുനാളുകള്‍ക്ക് ശേഷം കോടതി ജാമ്യത്തില്‍ വിടുകയായിരുന്നു.

1998 ഒക്ടോബര്‍ ഒന്നിന് ഒരു സിനിമാ ചിത്രീകരണത്തിനിടെ ജോധ്പൂരിന് സമീപം കങ്കിണി ഗ്രാമത്തിലെ കാട്ടില്‍ സല്‍മാന്‍, മാന്‍വേട്ട നടത്തിയെന്നാണ് കേസ്. വന്യജീവി സംരക്ഷണ നിയമത്തിലെ 9/51 ഐപിസി 149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് സല്‍മാനെ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here