നാഗചൈതന്യയുടെ വെല്ലുവിളി സ്വീകരിച്ച് സാമന്ത

മുംബൈ: ഭര്‍ത്താവും നടനുമായ നാഗചൈതന്യയുടെ ഫിറ്റ്‌നസ് വെല്ലുവിളി ഏറ്റെടുത്ത് നടി സാമന്ത. പുള്‍ അപ് ചെയ്യുന്ന വീഡിയോ ഷെയര്‍ ചെയ്താണ് സാമന്ത നാഗചൈതന്യയുടെ വെല്ലുവിളി സ്വീകരിച്ചത്.

https://instagram.com/p/BjJ0JCjnLCW/?utm_source=ig_embed

ഒപ്പം ശില്‍പ റെഡ്ഡിയെയും രാകുല്‍പ്രീത് സംഗിനെയും സാമന്ത വെല്ലുവിളിച്ചു. മുമ്പ് പുള്‍ അപ് ചെയ്യാന്‍ ട്രെയിനര്‍ പറയുമ്പോള്‍ താന്‍ മടിപിടിച്ചിരിക്കലായിരുന്നുവെന്ന് സാമന്ത പറയുന്നു. തലവേദനയാണെന്നോ പല്ലുവേദന ആണെന്നോ പറഞ്ഞ് ഒഴിവാക്കുകയാണ് പതിവ്. അവസാനം താന്‍ അത് ചെയ്യാന്‍ തീരുമാനിച്ചു.

ഫിറ്റ്‌നെസ് ആണെന്നത് അച്ചടമുണ്ടായിരിക്കുക എന്നതുകൂടിയാണെന്ന് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ്’, കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് തുടക്കമിട്ട ഓണ്‍ലൈന്‍ ചലഞ്ച് ആണിത്.

20 പുഷ് അപുകള്‍ ചെയ്താണ് അദ്ദേഹം ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കമിട്ടത്. വിരാട് കോഹ്ലി, ഹൃത്വിക് റോഷന്‍, സൈന നെഹ്‌വാള്‍ എന്നിവരെയും അദ്ദേഹം ചലഞ്ച് ചെയ്തിരുന്നു.

ഈ വെല്ലുവിളി ഏറ്റെടുത്ത് താരങ്ങളെല്ലാം ഫിറ്റ്‌നസ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വിരാടിന്റെ വെല്ലുവിളി ഏറ്റെടുത്ത പ്രധാനമന്ത്രി ഉടന്‍ തന്നെ ഫിറ്റ്‌നസ് വീഡിയോ പങ്കുവെക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here