സൗദിയില്‍ മണല്‍ക്കാറ്റ് വീശിയടിക്കുന്നു

ജിദ്ദ :സൗദിയില്‍ മണല്‍ക്കാറ്റിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ ഗതാഗതം സതംഭിച്ചു. സൗദി അറേബ്യയിലെ മക്കാ പ്രവിശ്യയിലുള്ള ജിദ്ദാ, മക്കാ, ബഹ്‌റാ, അല്‍ ജാമാം എന്നിവിടങ്ങളിലാണ് കനത്ത തോതില്‍ മണല്‍ക്കാറ്റ് അടിച്ചത്.

മണല്‍ക്കാറ്റിനെ തുടര്‍ന്ന് കാഴ്ചകളിലേറ്റ മങ്ങല്‍ ഈ ഭാഗങ്ങളില്‍ കൂടിയുള്ള റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചു. ജിദ്ദയിലാണ് ഏറ്റവും കൂടിയ തോതില്‍ മണല്‍ക്കാറ്റ് അടിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോട് കൂടിയാണ് മണല്‍ക്കാറ്റ് വീശിയടിക്കാന്‍ തുടങ്ങിയത്.അതേ സമയം കനത്ത കാറ്റിനെ തുടര്‍ന്ന് ജിദ്ദാ ഇസ്‌ലാമിക് പോര്‍ട്ടിലെ ഗതിനിയന്ത്രണ യന്ത്രങ്ങള്‍ തിങ്കളാഴ്ച 11.30 ഓട് കൂടി തന്നെ തകരാറിലായിരുന്നു. മേഖലയില്‍ ഉള്ളവര്‍ പുറത്തിറങ്ങി നടക്കുന്നതും വാഹനങ്ങള്‍ ഓടിക്കുന്നതും കഴിയുന്നത്ര ഒഴിവാക്കുവാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കെട്ടിട നിര്‍മ്മാണ മേഖലയില്‍ പ്രവൃത്തിക്കുന്നവര്‍ക്കും ഈ വേളയില്‍ ജോലിയില്‍ നിന്നും വിട്ട് നില്‍ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Sandstorm hit Jeddah

Sandstorms hit #SaudiArabia's western regionhttps://goo.gl/haXhGe

Arab Newsさんの投稿 2018年2月12日(月)

LEAVE A REPLY

Please enter your comment!
Please enter your name here