സന്തോഷിന് ആലോചനകളുടെ പെരുമഴ

കൊച്ചി : 33 വയസ്സായിട്ടും അനുയോജ്യമായ വിവാഹാലോചന തരപ്പെടാത്തതിനെ തുടര്‍ന്ന് യുവാവ് ഫെയ്‌സ്ബുക്കില്‍ പരസ്യം നല്‍കിയതോടെ മികച്ച പ്രതികരണം. ഈരാറ്റുപേട്ട സ്വദേശി സന്തോഷ് ജോര്‍ജ്ജ് ആണ് വ്യത്യസ്തമായ രീതിയില്‍ ഫെയ്‌സ്ബുക്കില്‍ വിവാഹ പരസ്യം നല്‍കിയത്.

സാമാന്യം നല്ലൊരു ജോലിയും സാമ്പത്തിക ഭദ്രതയും ഉണ്ടായിട്ടും വിവാഹം നടക്കാത്തതിനെ തുടര്‍ന്നാണ് സന്തോഷ് ഈ രീതി അവലംബിച്ചത്. വിദേശത്ത് ജോലിയില്ലാത്തതിനാലും സര്‍ക്കാര്‍ ഉദ്യോഗമില്ലാത്തതിനാലും യുവാക്കള്‍ക്ക് വിവാഹ മാര്‍ക്കറ്റില്‍ വിലയില്ലാത്ത ദുര്യോഗമാണ് സന്തോഷ് പങ്കുവെച്ചത്.

ഈരാറ്റുപേട്ടയില്‍ സ്ഥിരാതമസമാക്കിയ സന്തോഷ് ജോര്‍ജ് മാതാപിതാക്കളുടെ മൂന്ന് മക്കളില്‍ ഏക മകനാണ്. രണ്ട് സഹോദരിമാരെയും വിവാഹം ചെയ്ത് അയച്ചു. തന്റെ നിസ്സഹായാവസ്ഥ വിവരിച്ച് സന്തോഷ് ഫെബ്രുവരി 25 നാണ് കുറിപ്പിട്ടത്.

എന്നാല്‍ ഇതിനോടകം ഈ പോസ്റ്റിന് പതിനായിരത്തോളം ഷെയറുകള്‍ ലഭിച്ചു. വിവാഹാലോചനയുമായി ബന്ധപ്പെട്ട് നിരവധി മെസേജുകള്‍ ഫെയ്‌സ്ബുക്കിലൂടെ വന്നുകൊണ്ടിരിക്കുന്നതായും സന്തോഷ് വ്യക്തമാക്കുന്നു.

കൂടാതെ നിരവധി പെണ്‍കുട്ടികളും വീട്ടുകാരും നേരിട്ട് ബന്ധപ്പെടുന്നുമുണ്ട്. ഇവ പരിശോധിച്ച് മാര്‍ച്ച് 10 ന് ശേഷം തിരിച്ച് ബന്ധപ്പെടുമെന്ന് സന്തോഷ് വ്യക്തമാക്കി.

സന്തോഷ് ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ…

വധുവിനെ ആവശ്യമുണ്ട് ക്രിസ്ത്യന്‍RCSC 33 വയസ്സ് 160CM well settled സ്വര്‍ണ്ണമായും പണമായും തരാന്‍ ശേഷീ ഇല്ലാത്ത സാമ്പത്തികമായീ തീരെ പീന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നും ആലോചന പ്രതീക്ഷിയ്ക്കുന്നു, കുടുംബ പരമായും വ്യക്തി പരമായും(മദ്യപാനം, പുകവലി, വ്യഭിചാരം) യാതൊരു വിധ പ്രശ്‌നങ്ങളും ഇല്ലാത്ത ആളാണ് ഞാന്‍

ഉന്നത വിദ്യഭ്യാസവും കൃഷിഭൂമിയും ഉള്ള ആളല്ല ഞാന്‍, അതേ സമയം വാഹനം,A/C,T.V,Washing Machine, ഗ്ലാമറ്?? തുടങ്ങി എല്ലാവിധ സൗകര്യങ്ങളുള്ള വീടും നല്ല വരുമാനമുള്ള ജോലീയും ആവശ്യത്തിന് സാമ്പത്തീക ഭദ്രതയും എനീയ്ക്ക് ഉണ്ട്(Georgian Dental Lab,Sales)  കൂടുതലായി എന്തെങ്കീലും അറീയാന്‍ ഉണ്ടെങ്കില്‍ വ്യക്തമായീ ചോദീച്ച് അറീഞ്ഞതിനു ശേഷം നേരീല്‍ വന്ന് അന്വേഷീയ്ക്കാം, പത്രത്തീല്‍ ഒരു പരസ്യം കൊടുത്തീരുന്നു….. ഗള്‍ഫാണോ? അല്ല അവീടെ തീര്‍ന്നു അതീന്റെ വിശേഷങ്ങള്‍, ആയതീനാല്‍ മതം ,ജാതീ, വിദ്യാഭ്യാസം, ജോലീ തുടങ്ങീയ ഡിമാന്റുകള്‍ ഒന്നും തന്നെയില്ല,

പെണ്‍കുട്ടി നല്ല വ്യക്തിത്വത്തിന് ഉടമയായല്‍ മാത്രം മതീ, താല്പര്യമുള്ളവര്‍ ഫോട്ടോ, അഡ്രസ്സ്, ഫോണ്‍ നമ്പര്‍ എന്നീവ മെസെഞ്ചറിലൂടെ അയയ്ക്കുകയും കൂടുതല്‍ വിവരങ്ങള്‍ അതീലുടെ കൈമാറുകയും ചെയ്യുക (മാര്‍ച്ച് പത്താം തീയതി വരെ കാത്തീരുന്നതിനു ശേഷം അതുവരെ വരുന്ന ആലേചനകളില്‍ നിന്ന് അനുയോജ്യമായത് തീരഞ്ഞെടുത്ത് തീരികെ വിളിയ്ക്കും)പത്ര പരസ്യത്തെയും,ബ്രോക്കര്‍മാരെയും ആശ്രയീച്ചിട്ട് ഒരു രക്ഷയുമില്ല, അതു കൊണ്ട് ദയവായി ഇതൊന്ന് ഷെയര്‍ ചെയ്ത് സഹായിക്ക്..

നല്ല ഒരു പെണ്ണീനെ കിട്ടിയാല്‍ ചീലവ് ചെയ്യാം,ഒരുപാട് പേര്‍ മെസ്സേജിലുടെ കുറേ കാര്യങ്ങള്‍ ചോദിയ്ക്കുന്നുണ്ട്, ഇനീയും ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തീയ്ക്കാന്‍ സാധ്യതയുള്ളതുകൊണ്ട് കമന്റില്‍ വീശദമായി ഉത്തരം ചേര്‍ത്തീട്ടുണ്ട്, പെണ്‍കുട്ടിയെ കണ്ടെത്തീക്കഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ… ദാ ഇവിടെ?? ഒരു സെല്‍ഫീ ൗുഹീമറ ചെയ്യും,ഒരു പക്ഷേ നിങ്ങളുടെ ഒരു ഷെയര്‍ കൊണ്ടായിരിയ്ക്കും എനിയ്ക്ക് ആ നിഷ്‌കളങ്കയെ കണ്ടെത്താന്‍ കഴിയുക,( പെണ്‍കുട്ടിയുടെ കുടുംബത്തീന് വിവാഹച്ചെലവിനുള്ള സാമ്പത്തീക സ്ഥിതി ഇല്ല എന്ന കാരണത്താലും, മറ്റെന്ത് കാരണത്താലും ആലോചീയ്ക്കാതീരിയ്ക്കരുത്)

ഈശ്വരന്‍ എനീയ്ക്ക് തന്നീട്ടുള്ള കഴിവും,സാമര്‍ത്ഥ്യവും ഉപയോഗീച്ച് ചിന്തിച്ചപ്പോള്‍ ഇങ്ങനെയൊരും പരസ്യരീതി നല്ലതായീരിയ്ക്കുമെന്ന് തോന്നീ, അതു കൊണ്ടാണ് ഈ മാര്‍ഗ്ഗം സ്വീകരിയ്ക്കുന്നത്, എന്റെ പേജീലെ ചിത്രങ്ങളില്‍ കാണുന്ന കാണുന്ന വീടും സ്ഥലവും ഞാന്‍ ആരുടെ മുന്നിലും കൈനീട്ടാതെ സഹായങ്ങള്‍ സ്‌നേഹപൂര്‍വ്വം നീരസിച്ച് സ്വന്തമായീ രാത്രീയും പകലും അദ്ധ്വാനീച്ച് നേടീയതാണ്, എന്നീട്ട് യോഗ്യതയോടെ പെണ്ണീനെ അന്വേഷീയ്ക്കുമ്പോള്‍ എനീയ്ക്ക് യോജിച്ച സാധാരണ കുടുംബങ്ങളീല്‍ നിന്ന് വിദേശമല്ല, സര്‍ക്കാര്‍ ജോലീയില്ല എന്നെക്കെപ്പറഞ്ഞ് തഴയപ്പെടുന്നത് വിഷമം ഉള്ള കാര്യമാണ്, ഐശ്വര്യറായീ വേണോന്ന് ഒന്നും ഇല്ല, അത്യാവശ്യം എനീയ്ക്ക് കാഴ്ചയ്ക്ക് ഇഷ്ടപ്പെടണം, നീങ്ങളുടെ അയല്‍പക്കത്ത് എനീയ്ക്ക് ചേരുന്ന പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ അറീയിക്കാനും മടീയ്ക്കരുത്. Please share

വധുവിനെ ആവശ്യമുണ്ട് ക്രിസ്ത്യൻRCSC 33 വയസ്സ് 160CM well settled സ്വർണ്ണമായും പണമായും തരാൻ ശേഷീ ഇല്ലാത്ത സാമ്പത്തികമായീ ത…

Santhosh Georgeさんの投稿 2018年2月24日(土)

LEAVE A REPLY

Please enter your comment!
Please enter your name here