വിമാനത്താവളങ്ങളില്‍ സ്വദേശിവത്കരണം

റിയാദ് : സൗദി അറേബ്യയിലെ വിദേശ വിമാനക്കമ്പനികളില്‍ സ്വദേശിവത്കരണം. വിമാന കമ്പനി ഏജന്‍സികള്‍, ഗ്രൗണ്ട് സപ്പോര്‍ട്ട് സര്‍വീസ് കമ്പനികള്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.

ആദ്യ പടിയായി ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജോലിയെടുക്കുന്ന 1500 വിദേശികളെ മാറ്റും. ഇവര്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ വിദേശ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

അടിയന്തരമായി പദ്ധതി നടപ്പാക്കണമെന്നാണ് എയര്‍പോര്‍ട്ട് ആക്ടിങ് ജനറല്‍ എഞ്ചിനീയര്‍ അബ്ദുല്ല അല്‍റൈമി ആവശ്യപ്പെട്ടിരിക്കുന്നത്. നിയമലംഘനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

വിദേശികളെ മാറ്റി സ്വദേശികളെ നിയമിക്കണമെന്ന ഉത്തരവ് പാലിക്കപ്പെടുന്നുണ്ടോയെന്നറിയാന്‍ പരിശോധന കര്‍ശനമാക്കുമെന്നും അറിയിപ്പില്‍ പറയുന്നു. സ്വദേശിവത്കരണ സമിതിയും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്നാണ് പരിശോധന നടത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here