113 സ്‌കൂളുകള്‍ സൗദി അടച്ചുപൂട്ടി

റിയാദ് : അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താതെ പ്രവര്‍ത്തിച്ച 113 സ്‌കൂളുകള്‍ സൗദി വിദ്യാഭ്യാസ വകുപ്പ് പൂട്ടി. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച സ്‌കൂളുകളാണ് അടച്ചത്. മലയാളി മാനേജ്‌മെന്റുകളുടെ സ്‌കൂളുകളടക്കം അടച്ചവയില്‍പ്പെടും.

സ്വകാര്യ സ്‌കൂളുകളും സര്‍ക്കാര്‍ സ്‌കൂളുകളും പൂട്ടിയിട്ടുണ്ട്. ഈ സ്‌കൂളുകളിലെ 19,826 വിദ്യാര്‍ത്ഥികളെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റും. കെട്ടിടം സ്‌കൂളിനുവേണ്ടി നിര്‍മ്മിച്ചതാകണം, ക്ലാസ് മുറികള്‍ക്ക് ആവശ്യാനുസരണമുള്ള വലിപ്പമുണ്ടാകണം.

ശുചിത്വത്തിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ സജ്ജീകരിക്കണം തുടങ്ങി നിരവധി മാനദണ്ഡങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാല്‍ ഇത് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് അതിനായി നിശ്ചിത സമയവും അനുവദിച്ചു. എന്നാല്‍ ഈ സമയപരിധിക്കുള്ളിലും ക്രമീകരണങ്ങള്‍ സാധ്യമാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here