സൗദി യുവതി ഡ്രൈവറായി

ജിദ്ദാ : ഒരു സൗദി യുവതിയെ വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിലിരുത്തി ലോകത്തിന് മഹത്തായ സന്ദേശം നല്‍കാനൊരുങ്ങുകയാണ് ഒരു ഫാഷന്‍ ഡിസൈനര്‍. സൗദിയിലെ പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ഹത്തീം അല്‍ അക്കീലാണ് ഒരു യുവതിയെ കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുത്തി ലോകത്തിനോട് ചില കാര്യങ്ങള്‍ വിളിച്ച് പറയാനൊരുങ്ങുന്നത്.

അക്കീല്‍ പുതുതായി നിര്‍മ്മിക്കാനൊരുങ്ങുന്ന ഷോട്ട് ഫിലിമിലൂടെയാണ് കാറോടിക്കുന്ന യുവതിയുടെ ചിത്രം ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ‘സാഅക്കുദ്’ എന്നാണ് ഷോര്‍ട്ട് ഫിലിമിന് ഇദ്ദേഹം നല്‍കിയിരിക്കുന്ന പേര്. ‘ടോബി ലാബല്‍’ എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ സ്ഥാപകനും ക്രിയേറ്റിവ് ഡയരക്ടറും കൂടിയാണ് അല്‍ അക്കീല്‍.

സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിച്ചതോട് കൂടി സൗദി പുരോഗമനവും നവീനവുമായ ഒരു പുതിയ പാതയിലേക്കുള്ള സഞ്ചാരത്തിലേക്കാണെന്ന് അദ്ദേഹം പറയുന്നു. തങ്ങളുടെ സംസ്‌ക്കാരവും പൈതൃകവും മുറുകെ പിടിച്ച് കൊണ്ട് സ്ത്രീകള്‍ അധികാര സ്ഥാനങ്ങളിലേക്ക് മുന്നേറുകയാണ്.

അളവറ്റ ധാതു വിഭവങ്ങളുടെ സ്രോതസ്സുകളാലും മാനവ വിഭവ ശേഷിയാലും സൗദി ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ തിളങ്ങി നില്‍ക്കുകയാണ്.

ഈ സന്ദേശം ലോകത്തിലേക്ക് എത്തിക്കുവാന്‍ വേണ്ടിയാണ് താന്‍ ഇത്തരത്തിലൊരു ഷോര്‍ട്ട് ഫിലിം തയ്യാറാക്കുന്നതെന്നും അല്‍ അക്കീലി പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here