സൗദി ഖജനാവിലെത്തിയത് 68 ലക്ഷം കോടി

റിയാദ് : സൗദി അറേബ്യയില്‍ അറസ്റ്റിലായ രാജകുടുംബാംഗങ്ങളില്‍ നിന്നടക്കം ഖജനാവിലെത്തിയത് 40,000 കോടി റിയാല്‍. ഇന്ത്യന്‍ പണത്തിലേക്ക് മാറ്റുമ്പോള്‍ ഇത് ഏകദേശം 68 ലക്ഷം കോടി രൂപ വരും.

അഴിമതി വിരുദ്ധ സമിതിയുടെ നിയമ നടപടികളെ തുടര്‍ന്ന് അറസ്റ്റിലായവരെക്കൊണ്ടാണ് ഇത്രയും തുക പിഴയടപ്പിച്ചത്. അഴിമതിപ്പണം മടക്കിനല്‍കാന്‍ തയ്യാറായവര്‍ക്ക് മോചനം അനുവദിക്കുകയായിരുന്നു.

ഇത്തരത്തില്‍ കസ്റ്റഡിയിലുണ്ടായിരുന്ന 325 പേരെ മോചിപ്പിച്ചു. അറ്റോര്‍ണി ജനറല്‍ ശൈഖ് സഔദ് അല്‍ മുഅജിബ് ആണ് ഇക്കാര്യം അറിയിച്ചത്. രാജകുടുംബാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരുമടക്കം 381 പേരെയാണ് റിയാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ റിറ്റ്‌സ് കാള്‍ട്ടനില്‍ തടവിലാക്കിയത്.

ഇവരില്‍ 56 പേരാണ് ഇനി തടങ്കലില്‍ ശേഷിക്കുന്നത്. ഇവര്‍ക്കെതിരായ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. നിരപരാധികളെന്ന് കണ്ടെത്തുന്നവരെ മോചിപ്പിക്കും.

അല്ലാത്തവര്‍ അഴിമതിപ്പണം പിഴയായി ഒടുക്കണം. അതേസമയം കുറ്റമേറ്റ് പറഞ്ഞ് തടവുകാര്‍ക്ക് സ്വമേധയാ പിഴയടയ്ക്കുകയും ചെയ്യാം. ഇത്തരത്തില്‍ ഒത്തുതീര്‍പ്പിന് തയ്യാറായരാണ് ഇതുവരെ മോചിതരായ 325 പേര്‍.

കഴിഞ്ഞ നവംബറിലാണ് സൗദി ഉന്നതര്‍ക്കെതിര അഴിമതി വിരുദ്ധ സമിതിയുടെ നടപടിയുണ്ടായത്. ലോകത്തെ 57 ാമത്തെ കോടീശ്വരനായ പ്രിന്‍സ് വലീദ് ബിന്‍ തലാല്‍ കഴിഞ്ഞ ദിവസമാണ് മോചിതനായത്.

സൗദി അറേബ്യ ചിത്രങ്ങളിലൂടെ …

LEAVE A REPLY

Please enter your comment!
Please enter your name here