സൗദിയില്‍ പട്ടാള അഴിച്ച്പണി

ജിദ്ദ :സൗദിയില്‍ സൈനിക വിഭാഗത്തില്‍ വന്‍ അഴിച്ച് പണി നടത്തി രാജാവ്. പട്ടാള മേധാവിയടക്കം സൈനിക വിഭാഗത്തിലെ ഉന്നതമായ പല തസ്തികകളിലും മാറ്റം വരുത്തിയിട്ടുണ്ട്.

പഴയ പട്ടാള മേധാവിയായ ജനറല്‍ അബ്ദുള്‍ റഹ്മാന്‍ ബിന്‍ സലേഹ് അന്‍ ബന്യാന് പകരം ഫയ്യാദ് അല്‍ റവാലി ഇനി സൈന്യത്തെ നയിക്കും, കര, നാവിക, വ്യോമ മേഖലകളിലെ ഉദ്യോഗസ്ഥ തലത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.ഇത്ര വലിയ ഒരു അഴിച്ച് പണി നടത്തിയതിന് പിന്നിലെ ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. അടുത്തിടെ യമനിലെ ഇറാന്‍ അധിനിവേശത്തെ ചെറുക്കാന്‍ സൗദി ഭരണകൂടം നടപടികള്‍ ശക്തമാക്കിയിരുന്നു.

മേഖലയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാനും സൗദി ഭരണകൂടം തയ്യാറായിരുന്നു. അതുകൊണ്ട് തന്നെ ലോക രാജ്യങ്ങള്‍ വളരെ ആശങ്കയോടെയാണ് സൗദിയിലെ ഈ പട്ടാള അഴിച്ച് പണിയെ ഉറ്റു നോക്കുന്നത്.

പുതുതായി അധികാരത്തില്‍ വന്ന പട്ടാള ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും യുവാക്കളാണ്. സൈന്യത്തിലുള്ള തങ്ങളുടെ നിയന്ത്രണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഭരണാധികാരി കിംഗ് സല്‍മാന്റെയും മകനും അടുത്ത കിരീടവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെയും നീക്കങ്ങളെന്നും കരുതപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here