ജീവനൊടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

ലണ്ടന്‍ : സൗദി രാജകുമാരന്‍ ലണ്ടനില്‍ ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബന്ദര്‍ ബിന്‍ ഖാലിദ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് എന്ന സൗദി രാജകുടുംബാംഗം ലണ്ടന്‍ വിമാനത്താവളത്തില്‍ വെച്ച് ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് വിദേശ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

വിമാനത്താവള കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് ചാടി ഇദ്ദേഹം ജീവനൊടുക്കുകയായിരുന്നു. 52 വയസ്സായിരുന്നു. മാര്‍ച്ച് 12 നായിരുന്നു ദാരുണമായ സംഭവം. ലണ്ടനില്‍ നിന്ന് ഇദ്ദേഹത്തെ സൗദിയിലേക്ക് നാടുകടത്താന്‍ ശ്രമിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമായി പറയുന്നത്.

സൗദിയിലേക്ക് മടങ്ങാന്‍ ഇദ്ദേഹം ഒരുക്കമായിരുന്നില്ല. കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് ഇദ്ദേഹം താഴേക്ക് എടുത്തുചാടുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

രാജകുമാരന്‍, ബന്ദര്‍ ബിന്‍ ഖാലിദ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് മരണപ്പെട്ടതായി മാര്‍ച്ച് 12 ന് സൗദി റോയല്‍ കോര്‍ട്ട് പ്രസ്താവനയിറക്കിയിരുന്നു. സൗദി രാജാവിന്റെ ഉപദേശകനായ ഖാലിദ് അല്‍ ഫൈസല്‍ ബിന്‍ അബ്ദുള്‍ അസീസിന്റെ ഏറ്റവും മൂത്ത മകനാണ് ഇദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here