ഹോസ്റ്റല്‍ വാര്‍ഡനെതിരെ പെണ്‍കുട്ടികളുടെ പരാതി

മീററ്റ് :പ്രേതത്തിന്റെ വേഷം ധരിച്ച് ,പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഹോസ്റ്റല്‍ വാര്‍ഡനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്. ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള കസ്തൂര്‍ബ ഗാന്ധി സ്‌കൂളിന്റെ ഹോസ്റ്റലിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

പൂനം ഭാരതി എന്ന ഹോസ്റ്റല്‍ വാര്‍ഡനെതിരെയാണ് പെണ്‍കുട്ടികള്‍ ആരോപണവുമായി രംഗത്തെത്തിയത്. രാത്രി സമയങ്ങളില്‍ പൂനം ഭാരതി പ്രേതത്തിന്റെ വേഷം ധരിച്ച് ഇടനാഴികളില്‍ കൂടി ചുറ്റിക്കറങ്ങാറുണ്ടെന്നും തങ്ങളെ ഉപദ്രവിക്കാറുണ്ടെന്നും പെണ്‍കുട്ടികള്‍ പറയുന്നു.

വിദ്യാര്‍ത്ഥിനികളുടെ പരാതിയെ തുടര്‍ന്ന് ബ്ലോക്ക് എഡ്യുക്കേഷണല്‍ ഓഫീസര്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പരാതി പൂനം ഭാരതി നിഷേധിച്ചു. താന്‍ അത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും വേണമെങ്കില്‍ ഹോസ്റ്റലിലെ സിസിടിവികള്‍ പരിശോധിക്കാമെന്നും പൂനം ഭാരതി സംഭവത്തില്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here