ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത് ഇവര്‍

കണ്ണൂര്‍ : പേരാവൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 4 എസ്ഡിപിഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഴക്കുന്ന് സ്വദേശികളായ മുഹമ്മദ് ബഷീര്‍, സലീം ഹംസ,അളകാപുരം സ്വദേശി അമീര്‍ അബ്ദുള്‍ റഹ്മാന്‍, കീഴലൂര്‍ സ്വദേശി ഷഹീം ഷംസുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.കാക്കയങ്ങാട്ടെ സിപിഎം പ്രവര്‍ത്തകനായ ദിലീപന്‍ വധകേസ് പ്രതിയാണ് അറസ്റ്റിലായ മുഹമ്മദ്. ഇന്നലെ രാത്രിയോടെ വയനാട് ബോയ്‌സ് ടൗണില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. 25 കാരനാണ് കൊല്ലപ്പെട്ട ശ്യാമപ്രസാദ്.കോളയാട് ആലപ്പറമ്പ് തപസ്യയില്‍ രവീന്ദ്രന്റെയും ഷൈനയുടെ മകനായ ശ്യാം പേരാവൂര്‍ ഐടിഐ വിദ്യാര്‍ത്ഥിയായിരുന്നു.വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു ദാരുണമായ സംഭവം. കറുത്ത കാറില്‍ മുഖംമൂടി ധരിച്ചെത്തിയാണ് അക്രമിസംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്.ബൈക്കില്‍ സുഹൃത്തിനൊപ്പം പോവുകയായിരുന്ന ശ്യാമപ്രസാദിനെ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു.കോളയാട് കൊമ്മേരി ഗോട്ട് ഫാമിന് സമീപത്തുവെച്ചായിരുന്നു സംഭവം. ശ്യാമപ്രസാദ് അടുത്ത വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്‍തുടര്‍ന്ന് വെട്ടിവീഴ്ത്തി.ഈസമയം അതുവഴി വന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ബഹളം വെച്ചതോടെ മുഖംമൂടി സംഘം രക്ഷപ്പെടുകയായിരുന്നു. ചോരയില്‍ കുളിച്ച യുവാവിനെ കൂത്തുപറമ്പിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സുഹൃത്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അക്രമികളുടെ കാര്‍ തിരിച്ചറിഞ്ഞത്. കൂള്‍ ഡ്രൈവറായ എസ്ഡിപിഐ പ്രവര്‍ത്തകന് കഴിഞ്ഞയാഴ്ച ഇവിടെ വെട്ടേറ്റിരുന്നു.തിന്റെ തുടര്‍ച്ചയായാണ് അക്രമം. അതേസമയം കൊലപാതകത്തെ തുടര്‍ന്ന് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആദ്യമണിക്കൂറുകളില്‍ ഭാഗികമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here