ആ സത്യം തുറന്ന് പറഞ്ഞ് സെവാഗ്

ഡല്‍ഹി :വര്‍ഷങ്ങള്‍ക്ക് ശേഷം ആ സത്യം വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ഓപ്പണറും ഐപിഎല്ലിലെ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ മെന്ററുമായ വിരേന്ദര്‍ സേവാഗ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ചാപ്പല്‍- ഗാംഗുലി തര്‍ക്കത്തിലെ നിര്‍ണ്ണായകമായ ഈ മെയില്‍ വിവാദത്തെ കുറിച്ചാണ് സെവാഗ് മനസ്സ് തുറന്നത്.

ടീമിന്റെ ക്യാപ്റ്റനായ സൗരവ് ഗാംഗുലിയും കോച്ച് ഗ്രേഗ് ചാപ്പലും തമ്മിലുള്ള ഈഗോ പിണക്കങ്ങളില്‍ ഇന്ത്യന്‍ ടീം ആടിയുലഞ്ഞ കാലം. തനിക്കെതിരെ ചാപ്പല്‍ ബിസിസിഐക്ക് കത്തുകള്‍ അയച്ചുവെന്ന് ഗാംഗുലിയുടെ പരസ്യ പ്രതികരണങ്ങള്‍ വരെ പുറത്തു വന്നു. വിവാദങ്ങള്‍ക്കൊടുവില്‍ കോച്ച് സ്ഥാനം ഉപേക്ഷിച്ച് ചാപ്പല്‍ ഇന്ത്യ വിട്ടു.

എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം സെവാഗ് ആ സത്യം തുറന്ന് പറഞ്ഞു. ബിസിസിഐക്ക് കോച്ച് കത്ത് അയക്കുന്നത് കണ്ടത് താനാണ്. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ താന്‍ ഇക്കാര്യം ഉടന്‍ തന്നെ ഗാംഗുലിയെ അറിയിച്ചു. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു സെവാഗിന്റെ ഈ വെളിപ്പെടുത്തല്‍. 2005 ലെ സിംബ്ബാവെ പര്യടന വേളയിലായിരുന്നു സംഭവം.

ഒരു ദിവസം മത്സരങ്ങള്‍ക്കിടെ ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടിയതിനെ തുടര്‍ന്ന് പരിശീലനത്തില്‍ നിന്നും ഇടവേളയെടുത്ത് വാഷ് റൂമില്‍ പോയി. തിരിച്ച് ഗ്രൗണ്ടിലേക്ക് പോകും വഴി വാഷ്‌റൂമിന് പുറത്ത് താന്‍ ചാപ്പലിനെ കാണുവാനിടയായി. തന്റെ അസുഖത്തിന്റെ കാര്യം ബോധിപ്പിക്കാനായി കോച്ചിന്റെ അടുത്തേക്ക്് പോയപ്പോള്‍ അദ്ദേഹം ലാപ്‌ടോപില്‍ ആര്‍ക്കോ കത്ത് അയക്കുന്നത് കണ്ടു. കത്തിന്റെ ഉള്ളടക്കമെന്താണെന്ന് തനിക്ക് മനസ്സിലായിലെങ്കിലും ബിസിസിഐക്കാണ് കത്തയക്കുന്നതെന്ന് താന്‍ മനസ്സിലാക്കി.

ഈ കാര്യം താന്‍ ഉടന്‍ തന്നെ ഗാംഗുലിയെ കണ്ട് അറിയിച്ചതായും സെവാഗ് കൂട്ടിച്ചേര്‍ത്തു. ഗാംഗുലിയോട് തനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത കടപ്പാടുണ്ട്, കാരണം തന്റെ സ്വന്തം ഓപ്പണിംഗ് സ്ഥാനം എനിക്ക് വേണ്ടി ഉപേക്ഷിച്ചയാളാണ് അദ്ദേഹമെന്നും സേവാഗ് ചടങ്ങില്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here