നിലമ്പൂരില്‍ സീരിയല്‍ താരം തീകൊളുത്തി മരിച്ചു

നിലമ്പൂര്‍: സീരിയല്‍ താരം സ്വയം തീകൊളുത്തി ജീവനൊടുക്കി. നിലമ്പൂരില്‍ ഇയ്യംമടയില്‍ വാടകയ്ക്കു താമസിക്കുന്ന സീരിയര്‍ ആര്‍ട്ടിസ്റ്റ് കെ.വി.കവിതയെ (35) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

കവിത സ്വയം പെട്രോള്‍ ഒഴിച്ച് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് എഴുതിയിട്ടുണ്ട്. മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ടി.വി സീരിയല്‍ പ്രവര്‍ത്തകയാണ്.

എന്നാല്‍, അഭിനേതാവാണോ സാങ്കേതിക പ്രവര്‍ത്തകയാണോ എന്ന് ഉറപ്പില്ല. ഞായറാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വാടക വീട്ടില്‍ നിന്ന് പുകയും ശബ്ദവും കേട്ടതോടെ അയല്‍ക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പൊലീസും അഗ്‌നിരക്ഷാ സേനയും ഉടന്‍ സ്ഥലത്തിയെങ്കിലും അപ്പോഴേക്കും പൂര്‍ണമായി കത്തിക്കരിഞ്ഞിരുന്നു. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം മഞ്ചേരി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കവിതയ്ക്ക് നാല് വയസ്സുള്ള മകളുണ്ട്. ഭര്‍ത്താവ് ബെംഗളൂരുവിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here