എഞ്ചിനീയര്‍ക്ക് വധശിക്ഷയും കഠിനതടവും

ചെന്നൈ: ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ യുവ എഞ്ചിനീയര്‍ക്ക് വധശിക്ഷയും 46 വര്‍ഷത്തെ കഠിനതടവും. ചെന്നൈയിലെ ദശ്വന്ത് എന്ന 23 വയസ്സുകാരനെയാണ് ചെങ്കല്‍പേട്ട് കോടതി ശിക്ഷിച്ചത്.

ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതും സ്വന്തം അമ്മയെ കൊന്നതുമാണ് ദശ്വന്തിന്റെ പേരിലെ കുറ്റങ്ങള്‍. പോക്‌സോ ഉള്‍പ്പെടെ ഏഴ് വകുപ്പുകളിലാണ് ഇപ്പോള്‍ പ്രതിക്കെതിരെ ശിക്ഷ വിധിച്ചിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം ഫെബ്രുവരി 5 നായിരുന്നു ഇയാള്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പുതിയതായി വാങ്ങിയ നായ്ക്കുട്ടിയെ ഉപയോഗിച്ച് പെണ്‍കുട്ടിയെ തന്റെ മുറിയിലേയ്ക്ക് കയറ്റിയ ഇയാള്‍ പീഡനത്തിന് ശേഷം കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

പിന്നീട് ബാഗില്‍ മൃതദേഹം വച്ച് കത്തിക്കുകയായിരുന്നു. കേസില്‍ കോടതി 30 സാക്ഷികളെ വിസ്തരിക്കുകയും 40 ഓളം രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിചാരണ ആരംഭിക്കാനിരിക്കെ പ്രതി ജാമ്യത്തിലിറങ്ങുകയായിരുന്നു.

തുടര്‍ന്ന് അമ്മയുമായി പല പ്രശ്‌നങ്ങളും ഉണ്ടായതോടെ ഇവരെ കൊലപ്പെടുത്തി മുംബൈയിലേക്ക് കടന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലാകുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here