പുതിയ ഹിറ്റ് പാട്ടുമായി ശബരീഷ് വര്‍മ്മ

കൊച്ചി: പിസ്ത, അവള്‍ വേണ്ട്രാ എന്നീ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ക്ക് ശേഷം മറ്റൊരു ഹിറ്റ് ഗാനവുമായി ശബരീഷ് വര്‍മ്മ. ശബരീഷ് ശര്‍മ്മ പുതിയതായി പാട്ടുകളെഴുതിയ ചിത്രമാണ് നാം.

ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജോഷി തോമസാണ്. ഗൗതം വാസുദേവ് മേനോന്‍ ഓഡിയോ ലോഞ്ച് ചെയ്ത ചിത്രത്തിലെ ഗാനങ്ങളെല്ലാം നേരത്തെ തന്നെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ‘ടങ്ക ടക്കര’ എന്ന ക്യാംപസ് ഗാനമാണ് തരംഗമായിരിക്കുന്നത്.

ശബരീഷ് വര്‍മയുടെ വരികള്‍ക്ക് അശ്വിനും സന്ദീപും ചേര്‍ന്ന് സംഗീതം നല്‍കിയിരിക്കുന്നു. പാടിയിരിക്കുന്നതും ശബരീഷ് തന്നെയാണ്. മനോഹരമായ ക്യാംപസ് പശ്ചാത്തലവും ചടുലമായ നൃത്തവും ഈ ഗാനത്തിന് ആവേശം പകരുന്നു.

പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ട് നാല് ലക്ഷത്തിലേറെ ആളുകളാണ് ഈ ഗാനം യൂട്യൂബില്‍ കണ്ടത്. ശബരീഷിനു പുറമെ ഗായത്രി, അജയ് മാത്യു, ടോണി ലൂക്ക്, രാഹുല്‍ മാധവ്, അദിതി രവി, നോബി മാര്‍ക്കോസ്, നിരഞ്ജ് സുരേഷ്, രണ്‍ജി പണിക്കര്‍, തമ്പി ആന്റണി, അഭിഷേക്, മറീന മിഷേല്‍ എന്നിവരാണ് പ്രധാന വേഷത്തിലഭിനയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here