സുഹാന ശുഭ്മാനുമായി പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്‌

മുംബൈ : കിംഗ് ഖാന്‍ ഷാരൂഖിന്റെ മകള്‍ സുഹാന ഖാനും കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് താരം ശുഭ്മാന്‍ ഗില്ലും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്. ഐപിഎല്‍ മത്സരശേഷം ശുഭ്മാനുമായി സുഹാന സംസാരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് ഇരുവരെയും ചേര്‍ത്തുള്ള അഭ്യൂഹങ്ങള്‍ ആരംഭിച്ചത്.

ശുഭ്മാന്‍ ഗില്‍ സുഹാനയുടെ ഹൃദയം കീഴടക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ മത്സരങ്ങള്‍ നടക്കുമ്പോള്‍ പിതാവ് ഷാരൂഖിനൊപ്പം സുഹാനയുമെത്താറുണ്ട്.

വിഐപി ബോക്‌സിലിരുന്ന് സുഹാന കളി വീക്ഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ശുഭ്മാന്‍ ഗില്ലുമായി ചേര്‍ത്തുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി കരുതപ്പെടുന്ന താരമാണ് ശുഭ്മാന്‍ ഗില്‍. അതേസമയം സുഹാന ഖാന്റെ ബോളിവുഡ് അരങ്ങേറ്റം അധികം വൈകാതെയുണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here