ശ്രദ്ധാകേന്ദ്രമായി ഷമ്മ അല്‍ മസ്‌റൂയി

അബുദാബി : ലോകത്തെ മാറ്റിയ 23 വയസ്സിന് താഴെ പ്രായമുള്ള 7 വനിതകളില്‍ യുഎഇ യുവജന കാര്യ സഹമന്ത്രി ഷമ്മ ബിന്‍ത് സുഹൈല്‍ ഫാരിസ് അല്‍ മസ്‌റൂയിയും. വനിതാ ദിനവുമായി ബന്ധപ്പെട്ട് സിഎന്‍ബിസി ന്യൂസ് ചാനലാണ് പട്ടിക പ്രസിദ്ധീകരിച്ചത്.

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയാണ് ഷമ്മ അല്‍ മസ്‌റൂയി. തങ്ങളുടേതായ സംഭാവനകളിലൂടെ ലോകത്തെ മാറ്റിയ വനിതകളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഇതില്‍ ഇടം നേടിയവരില്‍ ഭരണനേതൃത്വങ്ങളിലുള്ളവര്‍,കലാകാരികള്‍,സാമൂഹിക സംരംഭകര്‍, ബുദ്ധിജീവികള്‍ എന്നിവരുമുള്‍പ്പെടും.

ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയില്‍ നിന്ന് ബാച്ചിലേഴ്‌സ് ഡിഗ്രിയും ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് പബ്ലിക് പോളിസിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് ഷമ്മാ അല്‍ മസ്‌റൂയി. കൂടാതെ യുഎഇയിലെ ആദ്യ റോഡെസ് സ്‌കോളറുമാണ് ഈ 23 കാരി.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here