ഷെയ്ഖ് ഹംദാന്‍ അവധിയാഘോഷത്തില്‍

ദുബായ് : സമൂഹ മാധ്യമങ്ങളില്‍ ഏറെ അനുഗാമികളുള്ള വ്യക്തിത്വമാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇന്‍സ്റ്റഗ്രാമില്‍ ഇദ്ദേഹത്തിന്റെ ഓരോ പോസ്റ്റുകള്‍ക്കും അത്രമേല്‍ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്.

നിമിഷ വേഗത്തിലാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലാവുക. 6.2 മില്യണ്‍ ആളുകള്‍ അദ്ദേഹത്തെ ഇന്‍സ്റ്റഗ്രാമില്‍ പിന്‍തുടരുന്നുണ്ട്. അത്തരത്തില്‍ സമൂഹ മാധ്യമങ്ങളെ ഇദ്ദേഹം ഫലപ്രദമായി ഉപയോഗിച്ച് വരികയാണ്.

ടാന്‍സാനിയയില്‍ അവധിയാഘോഷത്തിലാണ് ഷെയ്ഖ് ഹംദാനിപ്പോള്‍. തന്റെ യാത്രക്കിടെ കണ്ടുമുട്ടിയ ഒരു ടാന്‍സാനിയന്‍ പെണ്‍കുട്ടിയെക്കൊണ്ട് പാട്ടുപാടിക്കുന്നത് അദ്ദേഹം ചിത്രീകരിച്ചിരിക്കുകയാണ്.

നാണത്തോടെ അവള്‍ പാട്ടുപാടുന്ന ആ ദൃശ്യങ്ങള്‍ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. മികച്ച പ്രതികരണമാണ് അദ്ദേഹത്തിന്റെ വീഡിയോയ്ക്ക് ലഭിച്ചുവരുന്നത്. ഗള്‍ഫില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്‌ വീഡിയോ.

Kuweni nafuraha #Tanzania #tb

A post shared by Fazza (@faz3) on

LEAVE A REPLY

Please enter your comment!
Please enter your name here