ദുബായ് ഭരണാധികാരിയുടെ മകള്‍ ഷെയ്ഖാ മര്‍യം ഈ യുവ സുന്ദരന്റെ ജീവിത സഖിയായി

ദുബായ് : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖാ മര്‍യം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയായി.സുഹൈല്‍ ബിന്‍ അഹമ്മദ് ബിന്‍ ജുമാ അല്‍ മക്തൂമാണ് വരന്‍. ബുധനാഴ്ചയായിരുന്നു അത്യാഡംബര പൂര്‍ണമായ വിവാഹം. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആഘോഷപൂര്‍വമായ വിവാഹ സല്‍ക്കാരം ഒരുക്കിയിരുന്നു.

ദുബായ് കീരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അടക്കം യുഎഇയിലെ രാജവംശങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ മാസമായിരുന്നു വിവാഹ നിശ്ചയം.

ഡിസംബറില്‍ ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹ ക്ഷണക്കത്ത് പുറത്തുവന്നതോടെയാണ് നിക്കാഹ് സംബന്ധിച്ച് പുറംലോകമറിയുന്നത്.

https://www.instagram.com/p/BdCyJHunuGb/

തുടര്‍ന്ന് മര്‍യത്തിന്റെ സഹോദരി ഷെയ്ഖാ ലത്തീഫ ബിന്‍ത് മക്തൂം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കവിതയിലൂടെ ഇരുവര്‍ക്കും ആശംസകള്‍ നേരുകയും ചെയ്തിരുന്നു.

https://www.instagram.com/p/Bco8GgUBxoV/

ചടങ്ങിന്റെ ഒഫീഷ്യല്‍ ലോഗോയും പുറത്തുവിട്ടിരുന്നു.എമിറേറ്റ്‌സ് റോയല്‍ ഫാമിലി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വിവാഹച്ചടങ്ങിലെ ആഘോഷ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

https://www.instagram.com/p/BdfN2e9FP3P/

ഷെയ്ഖ ലത്തീഫിന്റെ വിവാഹം നടന്ന് ഒരു വര്‍ഷം പിന്നിടുന്ന വേളയിലാണ് മര്‍യം വിവാഹിതയായത് 2016 ഡിസംബര്‍ ഒന്നിനായിരുന്നു ഷെയ്ഖ ലത്തീഫിന്റെ വിവാഹം.

https://www.instagram.com/p/BdfRagJF-zs/

ദുബായ് വേള്‍ഡ് ട്രേഡ് സെന്ററായിരുന്നു അന്നത്തെയും വിവാഹ വേദി.സയ്യദ് സര്‍വകലാശാലയില്‍ നിന്നുള്ള ബിസിനസ് ബിരുദധാരിയാണ് ഷെയ്ഖ മര്‍യം. ഫോട്ടോഗ്രാഫിയിലും കവിതയിലുമെല്ലാം തല്‍പ്പരയാണ് ഈ യുവസുന്ദരി.

കൂടുതല്‍ ചിത്രങ്ങള്‍ …


LEAVE A REPLY

Please enter your comment!
Please enter your name here