നിറയൊഴിക്കുന്ന ഹംദാന്‍; വീഡിയോ വൈറല്‍

ദുബായ് : സമൂഹ മാധ്യമങ്ങളില്‍ ഏറെ അനുഗാമികളുള്ള വ്യക്തിത്വമാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇന്‍സ്റ്റഗ്രാമില്‍ ഇദ്ദേഹത്തിന്റെ ഓരോ പോസ്റ്റുകള്‍ക്കും അത്രമേല്‍ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. നിമിഷ വേഗത്തിലാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലാവുക.

അത്തരത്തില്‍ സമൂഹ മാധ്യമങ്ങളെ ഇദ്ദേഹം ഫലപ്രദമായി ഉപയോഗിച്ച് വരികയാണ്. ഏറ്റവും ഒടുവിലായി നിറയൊഴിച്ച് ബലൂണുകള്‍ പൊട്ടിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോയാണ് തരംഗമായിരിക്കുന്നത്. ഇതിനകം തന്നെ വീഡിയോ 5 ലക്ഷം കാഴ്ചകള്‍ പിന്നിട്ടുകഴിഞ്ഞു.

പലനിറത്തിലുള്ള 10 ബലൂണുകളാണ് അദ്ദേഹം ഒരേ നില്‍പ്പില്‍ തുടര്‍ച്ചയായി വെടിവെച്ച് പൊട്ടിക്കുന്നത്. പരിശീലനമാണ് പൂര്‍ണ്ണത കൈവരുത്തുക. അടുത്തതവണ ഇതിലും മികച്ചതാക്കാന്‍ പരിശ്രമിക്കും. എന്ന് കുറിച്ചാണ് ഹംദാന്‍ പ്രസ്തുത വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

https://www.instagram.com/p/BgBeyQKhod7/?taken-by=faz3

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here