ക്രിക്കറ്റ് കളിച്ച് കാര്യം അറിയിച്ച് ശില്‍പ്പ

മുംബൈ :സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണ് ബോളിവുഡ് സിനിമാ ലോകത്തെ ഭൂരിഭാഗം താരങ്ങളും. ഇക്കൂട്ടത്തില്‍ ഏറ്റവുമാദ്യം എടുത്ത് പറയേണ്ട പേരുകളിലൊന്നാണ് നടി ശില്‍പ്പാ ഷെട്ടിയുടേത്.

തന്റെ കുടുംബത്തിനൊപ്പവും ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ വിശേഷങ്ങളെ പറ്റിയുമുള്ള വീഡിയോകളും ഫോട്ടോയുമൊക്കെയായി താരം ഇന്‍സ്റ്റാഗ്രാമില്‍ എല്ലായ്‌പ്പോഴും നിറഞ്ഞു നില്‍ക്കാറുണ്ട്.

അതുകൊണ്ട് തന്നെ നിരവധി പേരാണ് ശില്‍പ്പയെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നത്. തനിക്ക് ഇന്‍സ്റ്റാഗ്രാമില്‍ ആറ് മില്ല്യണ്‍ ഫോളോവേര്‍സ് ആയ കാര്യം ശില്‍പ്പ ആരാധകരെ അറിയിച്ചത് തികച്ചും വ്യത്യസ്ഥമായ ഒരു നീക്കത്തിലൂടെയാണ്. തന്റെ ബംഗ്ലാവിന്റെ മുന്നില്‍ നിന്നും ക്രിക്കറ്റ് കളിക്കുന്ന ഒരു ദൃശ്യം പങ്കു വെച്ചാണ് ഈ കാര്യം നടി ആരാധകരോട് വെളിപ്പെടുത്തിയത്.

ബാറ്റും കയ്യിലേന്തി നില്‍ക്കുന്ന ശില്‍പ്പയാണ് ദൃശ്യത്തിന്റെ ആദ്യ ഭാഗത്ത്. ശില്‍പ്പയുടെ മകന്‍ വിയാന്‍ വിക്കറ്റ് കീപ്പറായി പുറകില്‍ നില്‍പ്പുണ്ട്. നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പറത്തിയതിന് ശേഷം നടി മകനോടൊപ്പം തുള്ളിച്ചാടുകയും ഡാന്‍സ് കളിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍.

ആറ് മില്ല്യണ്‍ എന്ന് സൂചിപ്പിക്കാനാണ് നടി സിക്‌സര്‍ പറത്തി തുള്ളിച്ചാടുന്നത്. ഏതായാലും പതിവ് പോലെ തന്നെ ശില്‍പ്പയുടെ ഈ വീഡിയോവും സമൂഹ മാധ്യമങ്ങളില്‍ വൈറലായി നിറഞ്ഞോടുകയാണ്.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here