ബിജെപിയെ തങ്ങള്‍ക്ക് വേണ്ടെന്ന് ശിവസേന

മുംബൈ :സഖ്യം ഊട്ടിയുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ തള്ളിക്കളഞ്ഞ് ശിവസേന. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റയ്ക്കാവും മത്സരത്തിന് ഇറങ്ങുകയെന്ന് വീണ്ടും ആവര്‍ത്തിച്ചു പാര്‍ട്ടി പത്രമായ സാമ്‌നയില്‍ അച്ചടിച്ച മുഖപ്രസംഗത്തിലൂടെയാണ് ശിവസേന ഈ നിലപാട് വ്യക്തമാക്കിയത്.

ലോക്‌സഭാ ഇലക്ഷന് മുന്നില്‍ കണ്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമായി ബുധനാഴ്ച വൈകുന്നേരം കൂടിക്കാഴ്ച്ച നടത്താനിരിക്കെയാണ് നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കി സാമ്‌ന രംഗത്ത് വന്നിരിക്കുന്നത്.

‘സമ്പര്‍ക്ക് ഫോര്‍ സമ്രതന്‍’ കാമ്പയിനിന്റെ ഭാഗമായിട്ടാണ് അമിത് ഷാ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തുന്നത്. ശിവസേനയുടെ ഓരോ പരിപാടിയും പൊതുജനങ്ങളുടെ പിന്തുണയോടെയായിരിക്കും നടത്തുക. തെരഞ്ഞെടുപ്പ് വിജയിക്കാന്‍ തങ്ങള്‍ക്ക് പോസ്റ്റര്‍ ബോയ്സിന്റെ ആവശ്യമില്ലെന്നും ശിവസേന മുഖപത്രം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here