ട്രാഫിക് പിഴയടയ്ക്കണ്ട, വീഡിയോ മതി

റാസല്‍ഖൈമ : ട്രാഫിക് നിയമലംഘനത്തിന് റാസല്‍ഖൈമയില്‍ നിങ്ങള്‍ക്ക് പിഴയടയ്ക്കാനുണ്ടോ. എങ്കില്‍ പേടിക്കേണ്ടതില്ല. ഒരു വീഡിയോ ചിത്രീകരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പിഴയടയ്ക്കുന്നതില്‍ നിന്ന് ഒഴിവാകാം.

ട്രാഫിക് ബോധവല്‍ക്കരണ സന്ദേശം നല്‍കുന്ന വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ് വേണ്ടത്. സ്‌മൈല്‍ ആന്റ് ഡിസൈഡ് എന്ന പേരില്‍ റാസല്‍ഖൈമ പൊലീസാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ട്രാഫിക് നിയമലംഘനങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യം. നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കുകയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങള്‍ പിഴചുമത്തപ്പെട്ട ആളാണെങ്കില്‍ ചെയ്യേണ്ടത് ഇത്രമാത്രം.

ഒരുമിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രീകരിക്കണം. വാഹനം ഓടിച്ച് നിയമലംഘനം നടത്തിയയാള്‍ തന്നെയാവണം വീഡിയോ ചിത്രീകരിക്കേണ്ടത്. റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മറ്റുള്ളവര്‍ക്ക് ഉപദേശം നല്‍കുന്ന തരത്തിലാണ് സംസാരിക്കേണ്ടത്.

5 വയസ്സിന് മുകളില്‍ പ്രായമുള്ള കുറഞ്ഞത് 5 പേര്‍ക്കെങ്കിലും ഉപദേശം നല്‍കുന്ന തരത്തിലായിരിക്കണം വീഡിയോ. ട്രാഫിക് സുരക്ഷാ വിഭാഗത്തിന്റെ 0565245809 എന്ന നമ്പറിലേക്ക് ഈ ദൃശ്യങ്ങള്‍, പിഴ ചുമത്തി 10 ദിവസത്തിനകം അയയ്ക്കുകയും വേണം.

തുടര്‍ന്ന് ഈ വീഡിയോകള്‍ അധികൃതര്‍ പരിശോധിക്കും. മാനദണ്ഡങ്ങള്‍ പാലിച്ച് ഇവ ചിത്രീകരിച്ചിരിക്കുന്നവരെ പിഴയില്‍ നിന്ന് ഒഴിവാക്കും. കൂടാതെ ഏറ്റവും മികച്ച ഉപദേശം നല്‍കിയിരിക്കുന്നയാള്‍ക്ക് പ്രത്യേക ആദരവും നല്‍കും.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here