കൊലയ്ക്ക് പിന്നില്‍ നേതാക്കളുടെ ശാഠ്യം

മട്ടന്നൂര്‍ :ഷുഹൈബ് വധക്കേസില്‍ സിപിഎമ്മിനെ കൂടുതല്‍ വെട്ടിലാക്കി പ്രതി ആകാശ് തില്ലങ്കേരിയുടെ മൊഴികള്‍.

വധക്കേസില്‍ ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കി തരാമെന്ന് പ്രദേശിക ഡിവൈഎഫ്‌ഐ നേതാക്കള്‍ ഉറപ്പ് നല്കിയിരുന്നതായി ആകാശ് പറഞ്ഞു.

പ്രതികളെ നല്‍കിയാല്‍ പൊലീസ് കൂടുതല്‍ അന്വേഷിക്കില്ലെന്നും പാര്‍ട്ടി സഹായിക്കുമെന്നും നേതാക്കള്‍ ഉറപ്പ് നല്‍കി. അടിചാല്‍ പോരെയെന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന നേതാക്കള് ശഠിച്ചതായും പ്രതി പൊലീസിനോട് വെളിപ്പെടുത്തി.കൊലപ്പെടുത്തുവാനുള്ള ഉദ്ദ്യേശം ഉണ്ടായിരുന്നില്ല. എന്നാല്‍ രക്തം വാര്‍ന്ന് ഷുഹൈബ് മരിച്ചുവെന്ന വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് ഒളിവില്‍ പോവുകയായിരുന്നുവെന്നും ആകാശ് വെളിപ്പെടുത്തി.

അതേ സമയം ഷുഹൈബ് വധത്തില്‍ പ്രതിയായ അകാശ് തില്ലങ്കേരി സിപിഎം പ്രവര്‍ത്തകനാണെന്ന് ജില്ലാ സെക്രട്ടറി പി.ജയരാജന്‍ വ്യക്തമാക്കി. ഷുഹൈബ് വധം പാര്‍ട്ടി സംഘടനാ തലത്തില്‍ അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പി.ജയരാജന്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here